KeralaLatest NewsNews

മനുഷ്യമഹാശൃഖലയില്‍ പങ്കെടുത്ത പാര്‍ട്ടി അംഗത്തിനെ മുസ്‌ലിം ലീഗ് പുറത്താക്കി

കോഴിക്കോട്:പൗരത്വനിയമഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃഖലയില്‍ പങ്കെടുത്ത  കെഎം ബഷീറിനെതിരെ നടപടിയെടുത്ത് മുസ്‌ലിം ലീഗ്. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും എംഎസ്‌എഫ് മുന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന ബഷീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബഷീര്‍ എല്‍ഡിഎഫിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതോടെയാണ് നടപടി. ബഷീറിനെ കൂടാതെ നിരവധി ലീഗ് പ്രവര്‍ത്തകരും മനുഷ്യമഹാശൃംഖലയില്‍ അണിചേര്‍ന്നിരുന്നു.

ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായ ഇദ്ദേഹം എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃഖലയില്‍ പങ്കെടുക്കുകയും യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. മനുഷ്യ ശൃംഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി ഇന്നലെ പ്രതികരിച്ചിരുന്നു. പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആളുകള്‍ പങ്കെടുക്കുന്നതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. പൗരത്വ ഭേദഗതിക്കതിരെയുള്ള എല്ലാ സമരത്തിലും എല്ലാവരും പങ്കെടുക്കും, അതെടുത്ത് വിവാദമുണ്ടാക്കുന്നത് ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂ എന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.

എന്നാല്‍ എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരേ നടപടിവേണമെന്നായിരുന്നു കെപിഎ മജീദിന്റെ അഭിപ്രായം.എന്നാല്‍ ലീഗ് ഭാരവാഹികൂടിയായ ബഷീര്‍ പിന്നീട് ചാനല്‍ ചര്‍ച്ചയിലടക്കം പങ്കെടുക്കുകയും ലീഗിനെയും യുഡിഎഫിനെയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.

തനിക്കൊപ്പം മുസ്ലിം ലീഗിലെ നിരവധി പ്രവര്‍ത്തകരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും രാഷ്ട്രീയപരമായിട്ടുള്ള വിയോജിപ്പ് മാത്രമാണ് ഉള്ളത്. ഈ കരിനിയമത്തിനെതിരെ പ്രതികരിക്കുന്ന ഏത് ജനാധിപത്യമതേതരത്വ സംഘടനകളുമായും സഹകരിക്കണം എന്നാണ് എന്റെ അടിയുറച്ച നിലപാട്. ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള ധീരമായ നിലപാടാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി സ്വീകരിച്ചതെന്നും മാധ്യമങ്ങളോട് ബഷീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button