Latest NewsNewsCarsAutomobile

ഇലക്ട്രിക് വാഹന വിപണി പിടിക്കാൻ ടാറ്റ, കുറ‍ഞ്ഞ വിലയിൽ നെക്സോണിന്‍റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി  

ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവിയായ നെക്സോൺ വിപണയിൽ അവതരിപ്പിച്ചു. 13.99 ലക്ഷം മുടക്കിയാൽ ഈ കാർ നിങ്ങൾക്ക് സ്വന്തമാക്കാം. ഒറ്റ ചാർജിൽ 312 കിലോമീറ്റർ വരെ വാഹനം സഞ്ചരിക്കുമെന്നാണ് ടാറ്റയുടെ അവകാശവാദം.

പൂജ്യത്തിൽനിന്ന് 60 കിലോമീറ്റർ വേഗത്തിലെത്താൻ 4.6 സെക്കൻഡും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 9.9 സെക്കൻഡും മാത്രം മതി ഈ ഇലക്ട്രിക് കാറിന്. ബാറ്ററിക്ക് എട്ടു വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറന്റിയും ടാറ്റ നൽകുന്നുണ്ട്.

അതിവേഗ ചാർജിങ് സൗകര്യവും കാറിനുണ്ട്. സാധാരണ ചാർജിങ്ങിൽ എട്ടുമണിക്കൂർ കൊണ്ട് 100 ശതമാനം ചാർജാകുന്ന ബാറ്ററി, ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ ഒരു മണിക്കൂർ കൊണ്ട് 80 ശതമാനം വരെ ചാർജാകും. ഇനിയുള്ള വാഹന വിപണി ഇലക്ട്രിക് വാഹനങ്ങളുടേതാണ്. അതുകൊണ്ട് തന്നെ ടാറ്റയ്ക്ക് മുൻതൂക്കം നൽകുന്ന മോഡൽ തന്നെയായിരുക്കും നെക്സോൺ എന്നതിൽ സംശയമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button