KeralaLatest NewsNews

മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്ത്‌ 13 കാരിയ്ക്ക് പീഡനം: ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കിളിമാനൂര്‍•തിരുവനന്തപുരം കിളിമാനൂരില്‍ 13 കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പഴയകുന്നുമ്മേൽ, തട്ടത്തുമല, മണലയത്തുപച്ച, സാ​ഗർ ​ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രൻ (54) . വെള്ളല്ലൂർ , കീഴ്പേരൂർ ചരുവിളവീട്ടിൽ, അനു (31) എന്നിവരാണ് അറസ്റ്റിലായത്. ചന്ദ്രൻ കിളിമാനൂർ സ്റ്റാന്റിലെ ഒട്ടോ ഡ്രൈവറും അനു പോങ്ങനാട് സ്റ്റാന്റിലെ ഓട്ടോ ‍ഡ്രൈവറുമാണ്. ഇരുവര്‍ക്കുമെതിരെ കുട്ടികള്‍ക്കെതിരായ ലൈഗിക അതിക്രമം തടയല്‍ (പോക്സോ) നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

പെൺകുട്ടിയുടെ മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്താണ് പ്രതികള്‍ പെൺകുട്ടിയെയും പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. സ്കൂളില്‍ നടത്തിയ കൗൺസിലിം​ഗിനിടെയാണ് ചന്ദ്രന്‍ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി തുറന്നുപറയുന്നത്. തുടര്‍ന്ന് സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിലും പോലീസിലും അറിയിക്കുകയായിരുന്നു. ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് അനുവും പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതായി വെളിപ്പെടുന്നത്.

പെണ്‍കുട്ടിയെ വർക്കല ബീച്ച്, പ്രതികളുടെ വീട് തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പോലീസ് അറിയിച്ചു. പെൺകുട്ടിയെ പ്രതികൾ പീഡനത്തിന് വിധേയമാക്കിയ വിവരം പെൺകുട്ടിയുടെ അമ്മക്ക് അറിയില്ലായിരുന്നുവെന്നും പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ അച്ഛൻ കൂലിപണിക്ക് പോയികഴിഞ്ഞാൽ ദിവസങ്ങൾ കഴിഞ്ഞെ വീട്ടിലെത്താറുള്ളൂ. ഈ അവസരം വിനിയോ​ഗിച്ചാണ് പ്രതികൾ കുട്ടിയെ ശാരീരികമായി ഉപയോ​ഗിച്ചത്.

പ്രതി ചന്ദ്രന് രണ്ട് ഭാര്യമാരിലായി നാല് കുട്ടികളും അനുവിന് ഭാര്യയും ഒരു കുഞ്ഞുമുണ്ട്.

പ്രതികളെ കിളിമാനൂർ, പോങ്ങനാട് എന്നീ സ്ഥലങ്ങളിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ സി ഐ കെ ബി മനോജ് കുമാർ, സബ് ഇൻസ്പെക്ടർമാരായ എസ് അഷറഫ്, ഷാജി എ എസ് ഐ ഷജീം, വനിതാ പോലീസ് ഉദ്യോ​ഗസ്ഥരായ പ്രിയ , അനുമോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button