Latest NewsIndiaNews

ജെ ഡി യുവിൽ പൊട്ടിത്തെറി; പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രത്തിനൊപ്പമെന്ന് ആവർത്തിച്ച് നിതീഷ് കുമാർ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രത്തിനൊപ്പമെന്ന് ആവർത്തിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിനെ നിശിതമായി വിമര്‍ശിച്ച് ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍ രംഗത്തു വന്നിരുന്നു. എന്നാൽ, പൗരത്വനിയമഭേദഗതിയില്‍ കേന്ദ്രത്തെയും അമിത് ഷായെയും നിശിതമായി വിമര്‍ശിക്കുന്ന പ്രശാന്ത് കിഷോറിന് നിതീഷ് കുമാര്‍ ശക്തമായ മറുപടി നല്‍കി.

പാര്‍ട്ടിയില്‍ തുടരണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ അടിസ്ഥാന ഘടന മാനിക്കണം. പ്രശാന്ത് കിഷോര്‍ എങ്ങനെയണ് ജെഡിയുവില്‍ അംഗമായതെന്ന് അറിയാമോ ? അദ്ദേഹത്തിന് പാര്‍ട്ടിയില്‍ അംഗത്വം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് അമിത് ഷായാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. പ്രശാന്തിന് ജെഡിയുവില്‍ അംഗത്വം നല്‍കിയത് അമിത് ഷാ പറഞ്ഞിട്ടാണെന്നായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രശാന്ത് കിഷോര്‍.

പ്രശാന്ത് കിഷോര്‍ പ്രതികരിച്ചത് എന്‍റെ നിറം നിങ്ങളുടേതിന് സമാനമാക്കാനുള്ള വൃഥാ ശ്രമം എന്നാണ്. ഇങ്ങനെ സത്യം വിളിച്ചുപറഞ്ഞാല്‍ ആരാണ് നിങ്ങള്‍ക്ക് അമിത് ഷായെപ്പോലെ ഒരാള്‍ നിര്‍ദ്ദേശിക്കുന്ന ആളെ കേള്‍ക്കാതിരിക്കാനുള്ള ധൈര്യമുണ്ടെന്ന് വിശ്വസിക്കുക എന്നും പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.
നാളുകളായി ഇരുവരും തമ്മില്‍ തുടരുന്ന അഭിപ്രായ ഭിന്നതയാണ് ഇതോടെ മറനീക്കിപ്പുറത്തുവന്നത്. ആദ്യമായാണ് പ്രശാന്ത് കിഷോറിന്‍റെ ഇടപെടലുകളില്‍ നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കുന്നത്.

ALSO READ: ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ കൈകടത്തി? പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത പ്രമേയം ഇന്ന്

ഡൽഹിയിൽ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധിക്കുന്നവരോടുള്ള എല്ലാ ദേഷ്യത്തോടെയും വോട്ടുചെയ്യണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനത്തിനെതിരെ നേരത്തെ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. ”ഫെബ്രുവരി എട്ടിന് ദില്ലിയില്‍ ഇവിഎം മെഷീനില്‍ സ്നേഹത്തോടെ വോട്ട് ചെയ്യണം. അത് ചെറിയ തോതില്‍ കറന്‍റ് ഉത്പാദിപ്പിക്കുന്നുണ്ട്, സാഹോദര്യവും സൗഹൃദവും നാശം വന്നുപോകരുത്” എന്നായിരുന്നു പ്രശാന്തിന്‍റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button