Latest NewsIndia

ദില്ലി ഇത്തവണ ബിജെപി പിടിക്കുമോ? കോണ്‍ഗ്രസിനോ ആംആദ്മിക്കോ വോട്ട് ചെയ്യണമെന്ന് തിരുമാനിക്കാത്ത ഒരു വലിയ വിഭാഗം തീരുമാനിക്കും : ഏറ്റവും പുതിയ സർവേ ഫലം ഇങ്ങനെ

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി ദില്ലിയില്‍ വിജയം ആവര്‍ത്തിച്ചു.

ദില്ലി: രാജ്യതലസ്ഥാനത്തെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് വളരെയേറെ പ്രാധാന്യമുണ്ട്. ഇക്കുറി എന്തുവന്നാലും അധികാരത്തിലേറുമെന്നുള്ള ഉറച്ച തീരുമാനത്തിലാണ് ബിജെപി. 2014 ല്‍ മോദി തരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോള്‍ ദില്ലിയിലെ ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. എന്നാല്‍ തൊട്ട് പിന്നാലെ വന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരാജയം നേരിട്ടു . 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി ദില്ലിയില്‍ വിജയം ആവര്‍ത്തിച്ചു.

അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പ് ഇക്കുറി ബിജെപിക്ക് അഭിമാന പോരാട്ടമാണ്.ശക്തമായ പ്രചരണമാണ് ദില്ലിയില്‍ ബിജെപി നടത്തുന്നത്. ഇത്തവണ മൂന്നില്‍ നിന്നും ബിജെപിയുടെ സീറ്റ് 30 മുതല്‍ 35 വരെ ഉയരുമെന്നാണ് സര്‍വ്വേ ഫലം. പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകളില്‍ എല്ലാം ദില്ലിയില്‍ ആംആദ്മി വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ആംആദ്മിയുടെ വിജയം ഒളിഞ്ഞും തെളിഞ്ഞും പ്രവചിക്കുന്നുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിനോ ആംആദ്മിക്കോ വോട്ട് ചെയ്യണമെന്ന് തിരുമാനിക്കാത്ത ഒരു വിഭാഗം ഇപ്പോഴും ദില്ലിയില്‍ ഉണ്ടെന്നാണ് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ ഫലം.’ഷെഹീന്‍ബാഗിലെ’ പ്രതിഷേധങ്ങള്‍ ബിജെപിയുടെ സീറ്റ് ഉയര്‍ത്തുമെന്നാണ് സര്‍വ്വേയിലെ പ്രവചനം. അതുകൊണ്ട് തന്നെ ഇവരെ ലക്ഷ്യം വെച്ച് വലിയ രീതിയിലുള്ള റാലികളും ഗൃഹസന്ദര്‍ശന പരിപാടികളുമാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. ഷെഹീന്‍ബാഗ് രാഷ്ട്രീയ ആയുധമാക്കുന്നത് ബിജെപിയുടെ സീറ്റുകള്‍ ഉയര്‍ത്തുമെന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേയിലെ കണ്ടെത്തല്‍.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നേടിയ ഇടത്ത് ‘ഷെഹീന്‍ബാഗിലൂടെ’ 35 സീറ്റുകള്‍ വരെ നേടാന്‍ ആകുമെന്നാണ് ബിജെപയുടെ സര്‍വ്വേ പ്രവചനം.
രണ്ട് മാസത്തോളമായി 500 ഓളം പേരാണ് ഷെഹീന്‍ബാഗില്‍ രാപ്പകല്‍ പ്രതിഷേധമിരിക്കുന്നത്. പ്രധാന റോഡില്‍ ഇരിക്കുന്ന ഈ പ്രതിഷേധ സമരം ദില്ലിയില്‍ വലിയ ട്രാഫിക് പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്, ബിജെപി നേതാക്കള്‍ പറയുന്നു.

മനീഷ് സിസോദിയ ഉള്‍പ്പെടെയുളള ആംആദ്മി നേതാക്കള്‍ ഷെഹീന്‍ബാഗിനൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത് തങ്ങള്‍ക്ക് ഗുണകരമാകുന്നതും ബിജെപിക്കാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മികച്ച പ്രതികരണങ്ങളാണ് ബിജെപിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. എംപിമാരുടെ നേതൃത്വത്തിലുള്ള പ്രചരണമാണ് ബിജെപിയുടെ മറ്റൊരു തുറുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button