KeralaLatest NewsNews

കരുനാഗപ്പള്ളിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

കൊല്ലം: കരുനാഗപ്പള്ളി വെളുത്ത മണലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. അഗ്നിബാധയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് എന്‍എസ്സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപ്പിടുത്തമുണ്ടായത്. ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.

കരുനാഗപ്പള്ളി, ചവറ,ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button