KeralaLatest NewsNewsCrime

സ്കൂട്ടറിൽ നിന്നും 84 പവൻ സ്വർണവും 2 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ നാലുപേർ പിടിയിൽ

കോഴിക്കോട് : അരീക്കാട് സുന്ദരം ജ്വല്ലറി ഉടമയുടെ സ്കൂട്ടറിൽനിന്ന് 84 പവൻ സ്വർണവും 2 ലക്ഷം രൂപയും അടങ്ങിയ ബാഗ് കവർന്ന കേസിൽ 4 പേർ അറസ്റ്റിൽ. മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറെ കുളപ്പുറം കിഷോർ (22), തേഞ്ഞിപ്പലം ദേവതിയാൽ കോളനിയിലെ കൊളപ്പുള്ളി സുമോദ് (23), കൊളപ്പുള്ളി സുമേഷ് (21), കൊളപ്പുള്ളി സുഭാഷ് (20) എന്നിവരെയും കണ്ണൂർ സ്വദേശിയായ പതിനേഴുകാരനെയുമാണ് നല്ലളം പൊലീസും സൗത്ത് അസി.കമ്മിഷണറുടെ സ്പെഷൽ സ്ക്വാഡും ചേർന്നു പിടികൂടിയത്.

13 ആം തീയതി രാത്രി 9നാണ് സുന്ദരം ജ്വല്ലറി ഉടമയുടെ സ്വർണവും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചത്. ജ്വല്ലറി അടച്ച ശേഷം പച്ചക്കറി വാങ്ങാൻ വ്യാപാര ഭവനു സമീപത്തെ കടയിലേക്കു കയറിയപ്പോഴായിരുന്നു സ്കൂട്ടറിൽ സൂക്ഷിച്ച ബാഗ് സംഘം കവർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button