Latest NewsKeralaIndiaNews

ഫെയ്സ് ബുക്ക് പ്രണയം; 17 വയസ്സുകാരിയെ തേടി തമിഴ്നാട്ടില്‍നിന്ന് കാമുകന്‍

എരുമേലി: 17 വയസ്സുകാരിയെ തേടി കാമുകനെത്തിയത് തമിഴ്‌നാട്ടില്‍നിന്ന്. സംഭവം എരുമേലിയില്‍. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെത്തേടി കേരളത്തില്‍ എത്തിയത്. കരിമ്പിന്‍തോട് വനപാതയോരത്ത് സംശയകരമായികണ്ട ഇരുവരെയും നാട്ടുകാര്‍ കൈയ്യേടെ പിടികൂടിയപ്പേഴാണ് സത്യങ്ങള്‍ പുറത്തറിഞ്ഞത്. ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം.

വെച്ചൂച്ചിറക്കാരിയായ പെണ്‍കുട്ടിയെതേടിയാണ് തിരുപ്പൂരില്‍ തുണിമില്‍ ഫാക്ടറി ജീവനക്കാരനായ കാമുകന്‍ എത്തിയത്. പെണ്‍കുട്ടി പറഞ്ഞ പ്രകാരമാണ് കാമുകന്‍ എരുമേലിയിലെത്തിയത്. കരിമ്പിന്‍തോട് വനപാതയോരത്ത് കമിതാക്കളെ സംശയകരമായി കണ്ടപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരെത്തി പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി. ഒടുവില്‍ കാമുകനെ മുന്നറിയിപ്പ് നല്‍കി നാട്ടിലേക്ക് തിരികെ അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button