Latest NewsIndiaNews

മലയാളി വിദ്യാര്‍ത്ഥിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരണം : പനി, ജലദോഷം , ചുമ , തൊണ്ടവേദന , ശ്വാസതടസ്സം, ശ്വാസംമുട്ട് എന്നിവയുള്ളവരോട് ഉടന്‍ തന്നെ വൈദ്യസഹായം തേടാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി : രാജ്യത്ത് മലയാളി വിദ്യാര്‍ത്ഥിയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സംഭവത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം . പനി, ജലദോഷം , ചുമ , തൊണ്ടവേദന , ശ്വാസതടസ്സം, ശ്വാസംമുട്ട് എന്നിവയുള്ളവരോട് സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ വൈദ്യസഹായം തേടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
പ്രധാനമായും പക്ഷിമൃഗാദികളില്‍ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. കൊറോണ വൈറസ് ബാധ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും സഹായത്തിനുമായി കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ്ലൈന്‍ നമ്പരായ 91-11-23978046 ല്‍ ബന്ധപ്പെടുക. സംശയങ്ങള്‍ ചോദിക്കുന്നതിനും സഹായങ്ങള്‍ ആവശ്യപ്പെടുന്നതിനും യാതൊരു കാലതാമസവും കൂടാതെ ഈ നമ്പര്‍ ഉപയോഗിക്കാം.

Read Also : കൊറോണസ് വൈറസ് ചൈനയിലെ എല്ലാ പ്രവിശ്യകളിലേയ്ക്കും വ്യാപിച്ചു : മരണ നിരക്ക് ഉയരുന്നു : സ്ഥിതി അതീവ ഗുരുതരം

രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തില്‍ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാന്‍ ഏതാണ്ട് 6 മുതല്‍ 10 ദിവസങ്ങള്‍ വരെ എടുക്കാം.

മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് രോഗ നിര്‍ണയം ഉറപ്പു വരുത്തുന്നത്. PCR , NAAT എന്നിവയാണ് നിലവില്‍ ലഭ്യമായിട്ടുള്ള ടെസ്റ്റുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button