Latest NewsKeralaNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കണ്ണൂര്‍•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മുന്‍ ബ്ലോക്ക് പ്രസിഡന്‍റും സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ പി പി ബാബുവാണ് പിടിയിലായത്. കണ്ണൂർ ചക്കരക്കല്ലില്‍ അയല്‍വാസിയായ ഒന്‍പതുകാരിയാണ് പീഡനത്തിന് ഇരയായത്.

നാല് വർഷമായി പല തവണ പീഡിപ്പിച്ചെന്നാണ് 9 വയസുകാരിയായ കുട്ടിയുടെ മൊഴി. ചൈൽഡ് ലൈന്റ നിർദ്ദേശത്തെ തുടർന്നാണ് ചക്കരക്കല്ല് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.

ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഇയാള്‍ മത്സരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button