Latest NewsInternational

ഡോക്ടര്‍മാരും നഴ്സുന്മാരും തങ്ങളുടെ പ്രിയപ്പെട്ടവരോട് വിട പറയുന്ന രംഗങ്ങളുടെ കണ്ണീരണിഞ്ഞ വിഡിയോ

കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയിഎന്നാണ് ഔദ്യോഗിക സ്ഥിരീകരണം . രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5000 വരും.

ബെയ്‌ജിങ്‌: ലോകമെങ്ങും കൊറോണ വൈറസിന്റെ ഭീതിയിലാണ്. വൈറസിന്റെ ഉല്‍ഭവകേന്ദ്രമായ ചൈനയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ലോകത്തെ ആശങ്കയിലാഴ്‌ത്തി കൊറോണ വൈറസിന്റെ വ്യാപ്തി വര്‍ദ്ദിക്കുകയാണ്. ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്നുവിടിച്ച രോഗം അതിവേഗം വിദേശരാജ്യങ്ങളിലേക്കും പടരുന്നുണ്ട്. കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയിഎന്നാണ് ഔദ്യോഗിക സ്ഥിരീകരണം . രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5000 വരും.

അതേസമയം ചൈനീസ് ഭരണകൂടം പുറത്തുവിട്ട കണക്കുകള്‍ ലോകാരാജ്യങ്ങള്‍ക്ക് പൂര്‍ണമായും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. കാരണം വൈറസ് ബാധിതരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുറംലോകം അറിയാതെ മറച്ചുപിടിക്കുന്നുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇക്കാര്യം പാശ്ചാത്യ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നു. വൈറസ് ബാധിതരായ ആളുകളെ ചികിത്സിക്കാന്‍ പോകുന്ന ഡോക്ടര്‍മാരും നഴ്സുന്മാരും തങ്ങളുടെ പ്രിയപ്പെട്ടവരോട് വിട പറയുന്ന രംഗങ്ങളുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയെ ഇപ്പോള് കണ്ണീരണിയിക്കുന്നത്.

ഇവരിൽ പലരും ഇനി മടങ്ങി വരുമോയെന്നു പോലും ഉറപ്പില്ലാത്ത അവസ്ഥയാണ്. പലരും കണ്ണീരോടെയാണ് ബന്ധുക്കളോട് വിട പറയുന്നത്. മരണസംഖ്യ ഉയരുമെന്നാണ് പുറത്തുവരുന്ന സൂചന. ഇന്ത്യക്കും യുഎസിനും പിന്നാലെ ഫ്രാന്‍സും ജപ്പാനും ചൈനയില്‍ നിന്നും സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ ആളുകളെ ഒഴിപ്പിക്കുന്നത് അഭിലഷണീയമല്ലെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. മറ്റു രാജ്യങ്ങള്‍ ആശങ്കപ്പെടാതിരിക്കണമെന്ന് സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു.

അതേസമയം, കൊറോണ വൈറസ് ബാധ കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയിരിക്കുന്നത്. 1053 പേരാണ് കേരളത്തില്‍ നിരീക്ഷണത്തില്‍ ഉള്ളത് ഇതില്‍ 15 പേര്‍ആശുപത്രിയിലും മറ്റുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതുതായി 247 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ വിവിധ ജില്ലകളിലായി 1038 പേര്‍ വീടുകളിലും 15 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button