KeralaLatest NewsNews

കൊറോണ വൈറസ് സ്ഥിരീകരണം : വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയെ കുറിച്ച് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും തൃശൂരിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

തൃശൂര്‍ : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചെങ്കിലും തൃശൂര്‍ ജില്ലയിലെ ജനങ്ങള്‍ ഭീതിയിലാണ്. ആരോഗ്യം തൃപ്തികരമാണെന്നും ആശങ്കപെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും തൃശൂര്‍ ജനതയുടെ ആശങ്ക ഒഴിയുന്നില്ല. തൃശൂരിലെ ഹോട്ടലുകളില്‍ ആളുകളുടെ എണ്ണം കുറയുകയാണ്. ചില ഹോട്ടലുകളില്‍ കസേരകള്‍ പൂര്‍ണമായും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ.

Read Also :  കൊറോണ വൈറസ് ; സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തില്‍ ; വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ

തൃശൂരില്‍ അടുത്തിടെ നടക്കാനിരിക്കുന്ന പൊതുയോഗങ്ങളും പരിപാടികളും മറ്റും മാറ്റിവെച്ചുവെന്നാണ് വിവരം. ആളുകള്‍ കൂട്ടമായി നില്‍ക്കാത്ത അവസ്ഥയിലേക്കും കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. ചൈനയില്‍ സെക്കന്‍ഡുകള്‍ കൊണ്ട് വൈറസ് പടര്‍ന്ന് 200ല്‍ കൂടുതല്‍ ആളുകള്‍ മരിച്ച സാഹചര്യത്തിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലും ജനങ്ങള്‍ ഭയത്തിലാണ്.

പല സ്ഥലങ്ങളിലും ഇപ്പോള്‍ പെരുന്നാളും മറ്റും നടക്കുകയാണ്. ഇത്തരം മതപരമായ ചടങ്ങുകളെയും കൊറോണ വൈറസ് വാര്‍ത്ത ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ചൈനയില്‍ നിന്നെത്തിയവര്‍ പൊതുപരിപാടികളില്‍ തത്ക്കാലം പങ്കെടുക്കരുതെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ ഭയപ്പെടുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button