Latest NewsKeralaNews

കൊറോണ വൈറസ്; വുഹാനിലെ തെരുവില്‍ മരിച്ചു വീണ് യുവാവ്, മണിക്കൂറുകളോളം കിടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല

വുഹാന്‍: വുഹാനിലെ തെരുവില്‍ യുവാവ് മരിച്ചു വീണ് മണിക്കൂറുകളോളം കിടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല.ഒടുവില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് യുവാവ് വീണകിടന്നത്. കൊറോണ വൈറസ് ബാധയേറ്റ ചൈനയിലെ വുഹാനിലെ തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണിത്.

കൊറോണ വൈറസ് രോഗികളെ ചികിത്സിയ്ക്കുന്ന വുഹാനിലെ ആശുപത്രിക്ക് തൊട്ടടുത്താണ് ഇയാള്‍ മരിച്ചുവീണത്. കൊറോണ ബാധിച്ചാണോ ഇയാളുടെ മരണമെന്ന് വ്യക്തമല്ല. പക്ഷേ നാട്ടുകാര്‍ കൊറോണ തന്നെയാണെന്ന് ഉറപ്പിച്ച് മൃതദേഹത്തിനടുത്തേക്ക് അടുക്കുന്നു പോലുമില്ല. മുഖത്ത് മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നു. മരിച്ചു കിടക്കുമ്പോഴും കയ്യിലെ ക്യാരി ബാഗില്‍ നിന്ന് അയാള്‍ പിടിവിട്ടിരുന്നില്ല.

ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് 213 പേര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ 159 മരണങ്ങളും വുഹാനിലാണ്. വുഹാനില്‍ വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കുന്നില്ല. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പോലും അപൂര്‍വ്വമാണ്. ആശുപത്രികളിലുടനീളം രോഗികളുടെ നീണ്ട നിരയാണ്. വുഹാന്‍ ഉള്‍പ്പെടെ കൊറോണ ബാധിച്ച പ്രദേശങ്ങളിലെല്ലാം ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും അത്യാവശ കാര്യങ്ങള്‍ക്ക് നടന്നു പോകുകയൊ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button