Latest NewsCricketNews

ന്യൂസിലാൻഡിന് വീണ്ടും തിരിച്ചടി; നാലാം ജയവും സ്വന്തമാക്കി ഇന്ത്യ

വെല്ലിങ്ടൺ: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിലും വിജയം സ്വന്തമാക്കി ടീം ഇന്ത്യ. സൂപ്പർ ഓവറിൽ 14 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കിനിൽക്കേ വിജയം നേടുകയായിരുന്നു. ഇതോടെ ഇന്ത്യ പരമ്പരയിൽ 4-0ന് മുന്നിലാണ്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 13 റൺസ് ആണ്. ടിം സീഫർട്ട് നാലു പന്തിൽ എട്ടു റൺസെടുത്ത് പുറത്തായി. അഞ്ചാം പന്തിൽ കോളിൻ മൺറോ ഫോർ നേടിയെങ്കിലും അവസാന പന്തിൽ റൺ നേടാനായില്ല. ഇതോടെ ഇന്ത്യയ്ക്ക് മുന്നിൽ ഉയർന്നത് 14 റൺസ് വിജയലക്ഷ്യം.

Read also: വുഹാനിൽ നിന്നെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ താമസിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 165 റൺസ് ആണ്. ടിം സൗത്തിയുടെ ആദ്യ രണ്ടു പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 10 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ അടുത്ത പന്തില്‍ പുറത്തായി. അഞ്ചാം പന്തില്‍ ഫോറടിച്ച്‌ ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.മത്സരത്തിലെ സൂപ്പര്‍ ഓവറിലെ അവസാന രണ്ടു പന്തുകളും സിക്‌സറിന് പറത്തി രോഹിത് ശര്‍മയായിരുന്നു ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button