KeralaLatest NewsNews

കാത്തിരുന്ന കെഎഎസ് പരീക്ഷയുടെ സമയ ക്രമമായി

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) ഫെബ്രുവരി 22നു നടക്കുന്ന പ്രാഥമിക പരീക്ഷ രാവിലെ 10നും ഉച്ചയ്ക്ക് 1.30നും നടത്താൻ പിഎസ്‌സി തീരുമാനിച്ചു. പ്രാഥമിക പരീക്ഷയിലെ പേപ്പർ ഒന്ന് 10 മുതൽ 2 വരെയും പേപ്പർ രണ്ട് 1.30 മുതൽ 3.30 വരെയുമാണ് നടക്കുക. പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയവർക്ക് ഫെബ്രുവരി 7 മുതൽ പിഎസ്‌സിയുടെ വെബ്സൈറ്റിൽ ഹാൾ ടിക്കറ്റ് ലഭ്യമാകും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് പരീക്ഷയ്ക്ക് ഹാജരാകാം. പരീക്ഷ എഴുതിയില്ലെങ്കിൽ ഉദ്യോഗാർത്ഥിയുടെ പിഎസ്സി പ്രൊഫൈൽ ബ്ലോക്കാകുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button