Latest NewsLife Style

ഭാര്യയുടെ ഭക്ഷണ ശീലം : ഭര്‍ത്താക്കന്‍മാര്‍ക്ക് മുന്നറിയിപ്പ്

ഭക്ഷണവും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കൃത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് നിങ്ങളെ ഗുരുതരമായി ബാധിക്കും. സമയത്ത് ഭക്ഷണം കഴിക്കാത്ത സ്ത്രീകള്‍ സൂക്ഷിക്കണം. സ്ത്രീകള്‍ക്ക് ക്രമം തെറ്റിയുളള ഭക്ഷണശീലം പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ ഇത്തരത്തില്‍ ക്രമം തെറ്റി ഭക്ഷണം കഴിക്കുന്നതുമൂലം ജീവിതത്തോട് അതൃപ്തി ഉണ്ടാകുമെന്നാണ് പുതിയ പഠനം. ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്.

ക്രമം തെറ്റി ഭക്ഷണം കഴിക്കുന്നതു കാരണം സ്ത്രീകള്‍ക്ക് അവരുടെ ശരീരം മോഷമാണെന്നും പങ്കാളി തന്നെക്കാലും സുന്ദരന്‍ ആണെന്നുമുളള തോന്നല്‍ ഉണ്ടാവുകയും ചെയ്യുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അത്തരം ചിന്തകള്‍ ദാമ്പത്യജീവിതത്തെ പോലും ബാധിക്കും.

പലപ്പോഴും സ്ത്രീകളെ ഡയറ്റിലൂടെ ഭാരം കുറയ്ക്കാനും പ്രേരിപ്പിക്കുന്നും ഈ ചിന്തകളാണ്. അമിത വണ്ണം സ്ത്രീകളില്‍ പല മാനസ്സിക പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 113 പേരിലാണ് ഈ പഠനം നടത്തിയത്. അതുപോലെ തന്നെ വളരെ താമസിച്ച് ഭക്ഷണം കഴിക്കുന്ന സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button