Latest NewsNewsDevotional

സനാതന ധര്‍മ്മത്തിന്റെ ബാലപാഠങ്ങള്‍ അറിയാം

എന്താണ് സനാതന ധർമ്മം ..? ഭാരതത്തിന്റെ വൈവിധ്യങ്ങളായ ആചാര അനുഷ്ടാനങ്ങൾ ഒരുമിക്കുന്ന ഈ നാടിന്റെ പൈതൃകം ആകുന്നു സനാതന ധർമ്മം. തനിക്കു ചുറ്റുമുള്ള ഈ പ്രകൃതിയുടെ ലീലാവിലാസങ്ങൾ കണ്ടു അത്ഭുതം കൂറിയ അവർ അതിന്റെ സത്യത്തെ തേടി അലഞ്ഞു അങ്ങനെ പല യുഗങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അവർ കണ്ടെത്തി ഈ കാണുന്നത് ഞാൻ തന്നെ എന്നിൽ നിന്ന് വിഭിന്നമല്ല ഈ പ്രപഞ്ചം.

ഈ കാണുന്ന വിശ്വം എന്റെ തന്നെ സ്ഫുരണം മാത്രമാണ് എന്ന് പറഞ്ഞ അവർ .ഏതൊരു വസ്തുവും തനിക്കു ഇഷ്ടമുള്ളതിനോട് താദാത്മ്യം പ്രാപിക്കാൻ ആഗ്രഹിക്കുന്നുവോ അത് പോലെ ആ പ്രപഞ്ചം എന്ന മഹാ സത്യത്തിലേക്ക് ലയിക്കാൻ അവർ യാത്ര ചെയ്തു അങ്ങനെ ആ യാത്രയിൽ അവർ മനസിലാക്കി ഈ പ്രപഞ്ചം വാക്കുകൊണ്ടോ വരികളിലൂടെയോ നിർവ്വചിക്കാൻ സാധിക്കാത്ത പ്രതിഭാസമാണ് എന്ന്

ധര്‍മ്മം എന്നാല്‍ നിയമം. നമുക്ക് ഭൗതിക ജീവിതത്തില്‍ ഇടപാടുകള്‍ നടത്താന്‍ ചില നിയമങ്ങള്‍ ഉണ്ട്. ഈ നിയമങ്ങള്‍ വ്യവസ്ഥാപിതമോ അല്ലാത്തതോ ആകട്ടെ, നിങ്ങള്‍ ഈ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങളുടെ ഭൗതിക ജീവിതത്തിലെ ഇടപാടുകള്‍ അധിക കാലം നിലനില്‍ക്കില്ല. നിങ്ങള്‍ക്ക് ആരെയെങ്കിലും വഞ്ചിക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ അത് അധിക കാലം നിലനിര്‍ത്താനാകില്ല. അത് പോലെ തന്നെ നമ്മുടെ വികാരങ്ങള്‍ക്കും ചില നിയമങ്ങളുണ്ട്. അവ നാം പാലിച്ചില്ലെങ്കില്‍ നമ്മുടെ വികാരങ്ങള്‍ നമുക്കും നമുക്ക് ചുറ്റുമുള്ളവര്‍ക്കും വിനാശകരമായേക്കാം.നമ്മുടെ ബുദ്ധി പ്രായോഗിക്കുകയാണെങ്കില്‍ അതിനു ചില നിയമങ്ങള്‍ ഉണ്ട്. അവ നാം പാലിച്ചില്ലെങ്കില്‍ നമ്മുടെ ബുദ്ധി തന്നെ നമുക്ക് പല തരത്തില്‍ വിനാശകരമായേക്കാം.

ഭൗതിക ലോകത്തിലുള്ള നിയമങ്ങളെന്ന പോലെ അനശ്വരമായ നിയമങ്ങളുമുണ്ട്. ഭൗതിക ലോകത്തിലെ നിയമങ്ങള്‍ക്കു നാം ജീവിക്കുന്ന കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരാം. എന്നാല്‍ അനശ്വരമായ നിയമങ്ങള്‍ എല്ലാ കാലത്തേക്കുമുള്ളതാണ്. സനാതന ധര്‍മ്മം എന്നാല്‍ അനശ്വരമായ നിയമം. കാര്യവ്യവഹാരങ്ങളുടെ നിയമങ്ങള്‍ അനശ്വരമല്ല. ഏതാണോ ഭൗതികമല്ലാത്തത്, അതിന് മാത്രമേ അനശ്വരമായ നിയമങ്ങള്‍ ഉണ്ടാവുകയുള്ളൂ.

ഹിന്ദു മതത്തെ സനാതന ധര്‍മ്മമെന്നാണ് വിളിക്കുന്നത്. സനാതനമെന്നു പറഞ്ഞാല്‍ ‘അനാദ്യന്തമായ’ എന്ന അര്‍ത്ഥമാണ് ധ്വാനിക്കുന്നത്. ആദിയും അന്തവുമില്ലാത്ത നിത്യതയുടെ ബ്രഹ്മനാണ് സനാതനം. സര്‍വ്വ സൃഷ്ടി ജാലങ്ങള്‍ക്കും അഖില സ്രഷ്ടാവായ ബ്രഹ്മത്തില്‍ ചില കടമകള്‍ നിഷിപ്തമായിട്ടുണ്ട്. അതായത് അനന്ത കാലത്തേയ്ക്കുള്ള ധര്‍മ്മം. ഹിന്ദു മതത്തിലെ അടിസ്ഥാന തത്ത്വം തന്നെ സനാതന ധര്‍മ്മത്തില്‍ അധിഷ്ടിതമാണ്. സത്യത്തില്‍ ഭൂരിഭാഗം ഹിന്ദുക്കള്‍ക്കും എന്താണ് ധര്‍മ്മം അല്ലെങ്കില്‍ എന്താണ് സനാതനം, എന്തുകൊണ്ട് ഹിന്ദുമതത്തെ സനാതനം എന്ന് വിളിക്കുന്നതെന്ന് അറിയില്ലന്നുള്ളതാണ് സത്യം.

സനാതന ധര്‍മ്മത്തിന് ഒരു നിര്‍വചനം കൊടുക്കുക എളുപ്പമല്ല. ദൈവത്തോടുള്ള കടപ്പാടായി അല്ലെങ്കില്‍ പ്രകൃതി കല്‍പ്പിച്ച ‘നിശ്ചിതമായി’ സനാതനത്തെ ദര്‍ശിക്കാന്‍ സാധിക്കും. ഓരോ ജീവജാലങ്ങള്‍ക്കും ദൈവവുമായുള്ള ധര്‍മ്മം വ്യത്യസ്തമായി വിഭജിച്ചിരിക്കുന്നു. ആ ധര്‍മ്മം ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതല്ല, സകല സൃഷ്ടി ജീവജാലങ്ങള്‍ക്കും ഒരു പോലെ അത് ബാധകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button