Latest NewsNews

കൊറോണ വൈറസ് ബാധിച്ചവരെ കണ്ടെത്താം വെറും എട്ടുമിനിറ്റില്‍, ന്യൂക്ലിക് ടെസ്റ്റ് കിറ്റുമായി ചൈന

വുഹാന്‍ : കൊറോണ വൈറസ് അതിവേഗം ലോകത്ത് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ വൈറസ് ബാധ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്താന്‍ പുതിയ ടെസ്റ്റ് കിറ്റ് കണ്ടുപിടിച്ച് ചൈന. . രോഗം ബാധിച്ചവരെ അതിവേഗം പരിശോധിച്ച് റിപ്പോര്‍ട്ട് ലഭിക്കുന്ന ന്യൂക്ലിക് ടെസ്റ്റ് കിറ്റ് ചൈനയില്‍ വിതരണം ചെയ്തുതുടങ്ങി.

Read More : കൊറോണ വൈറസ്: ഹോം ഐസൊലേഷന്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈറല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും, വുക്‌സി ആസ്ഥാനമായുള്ള ഹൈടെക് കമ്ബനിയും ചേര്‍ന്നാണ് ന്യൂക്ലിക് ടെസ്റ്റ് കിറ്റ് നിര്‍മിച്ചത്. എട്ട് മുതല്‍ 15 മിനിറ്റിനുള്ളില്‍ ഈ കിറ്റിലൂടെ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയും. കിറ്റ് ഉപയോഗിക്കാനും കയ്യില്‍ കരുതാനും സുരക്ഷിതമാണെന്ന് സിറ്റി ബ്യൂറോ ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി അധികൃതര്‍ അറിയിച്ചു. പകര്‍ച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുന്നതിനും കിറ്റ് ഉപകാരപ്പെടും എന്നതിനാല്‍ നിരവധിപേരാണ് ആവശ്യക്കാരായി എത്തുന്നത്.

കിറ്റിന്റെ ഉല്‍പാദനം വന്‍ തോതിലാണ് ചൈനയില്‍ നടക്കുന്നത്. കിറ്റ് വികസിപ്പിക്കുന്നതിനായി ജനുവരി 20 നാണ് കമ്പനിക്ക് അറിയിപ്പ് ലഭിക്കുന്നത്. പ്രതിദിനം 4,000 കിറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചത്. ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായവും കമ്പനിക്ക് ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button