KeralaLatest NewsIndia

ചൈനയില്‍ നിന്നും തിരിച്ചെത്തി ചികിൽസിക്കാതെ പ്രാര്‍ത്ഥനയുമായി വീട്ടില്‍ കഴിഞ്ഞ് പനി ബാധിച്ച വിദ്യാര്‍ത്ഥിനി : മെഡിക്കൽ സംഘം ബന്ധപ്പെട്ടിട്ടും ഫോൺ എടുക്കാതെ വീട്ടുകാരും

തൃശ്ശൂര്‍: കൊറോണ പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍നിന്നും തിരിച്ചെത്തിയിട്ടും ആശുപത്രിയില്‍ പോകാനോ പനി ബാധിച്ചിട്ടും റിപ്പോര്‍ട്ട് ചെയ്യാനോ കൂട്ടാക്കാതെ വിദ്യാര്‍ത്ഥിനി. പെണ്‍കുട്ടി ആശുപത്രിയിലെത്താതെ വീട്ടില്‍ പ്രാര്‍ത്ഥനയുമായി കഴിഞ്ഞത് മെഡിക്കല്‍ സംഘത്തെ കുഴക്കി. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയോടൊപ്പമാണ് ഈ വിദ്യാര്‍ത്ഥിനിയും തൃശ്ശൂരിലെത്തിയത്. ഇവിടെ എത്തിയ ശേഷം പനിബാധിച്ചു. എന്നാല്‍, ചികിത്സയില്‍ വിശ്വാസമില്ലാത്ത ഈ വിദ്യാര്‍ത്ഥിനി ഡോക്ടര്‍മാരെ കാണാന്‍ തയ്യാറായില്ല.

വിമാനത്തില്‍ രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ കൂടെ യാത്ര ചെയ്തത് 52 പേരായിരുന്നു. ഇവരില്‍ ഈ വിദ്യാര്‍ത്ഥിനി മാത്രമാണ് ആശുപത്രിയില്‍ എത്താതിരുന്നത്. മെഡിക്കല്‍ സംഘം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥിനിയും വീട്ടുകാരും ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല. രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ കൂടെവന്നവരുടെ പട്ടികയെടുത്തപ്പോഴാണ് ഈ വിദ്യാര്‍ത്ഥിനിയെക്കുറിച്ചു വിവരം കിട്ടിയത്.

വുഹാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം എത്തി; 42 മലയാളികള്‍, ഐസലേഷന്‍ ക്യാംപിലേക്ക് മാറ്റും

ഒടുവില്‍ നേരിട്ട് വീട്ടില്‍വന്ന് മൂന്നുമണിക്കൂര്‍ ബോധവത്കരണം നടത്തിയശേഷമാണ് ചികിത്സയ്ക്കു തയ്യാറായത്. വിദ്യാര്‍ത്ഥിനിയുടെ അമ്മ ജോലിചെയ്യുന്ന സ്വകാര്യബാങ്കില്‍ നിന്നും സഹപ്രവര്‍ത്തകര്‍ അവരെ വെള്ളിയാഴ്ച തിരിച്ചയച്ചിരുന്നു. ബോധവത്കരണത്തിനുശേഷവും ചികിത്സയ്ക്കു തയ്യാറായില്ലെങ്കില്‍ അറസ്റ്റുചെയ്യാനായിരുന്നു നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button