CricketLatest NewsNews

ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് അപൂർവനേട്ടം

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ ജയിച്ചാൽ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്. പരമ്പരയില്‍ 4-0ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ നാളെ ജയം സ്വന്തമാക്കിയാൽ 5-0ന് ഇന്ത്യ പരമ്പര തൂത്തുവാരും. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര തൂത്തുവാരുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യയ്ക്ക് സ്വന്തമാകുക.

Read also: അമല പോളും തന്റെ മകനും തമ്മിലുള്ള വിവാഹബന്ധം തകരാൻ കാരണം ധനുഷ്; വെളിപ്പെടുത്തലുമായി വിജയ്‌യുടെ പിതാവ്

ടെസ്റ്റ് പദവിയില്ലാത്ത രാജ്യങ്ങള്‍ മുമ്പ് ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിട്ടുണ്ട്. കേമാന്‍ ഐലന്‍ഡ്സ്(6-0), ബെര്‍മുഡ(6-0), നൈജീരിയ(6-0), നോര്‍വെ(5-0) ടീമുകള്‍ മാത്രമാണ് മുമ്പ് അഞ്ചോ അതില്‍കൂടുതലോ മത്സരങ്ങളുള്ള പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിട്ടുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button