Latest NewsNewsInternational

വീട്ടുജോലിക്കാര്‍ക്ക് അനുകൂലമായ പുതിയ തൊഴില്‍ നിയമവുമായി സൗദി സര്‍ക്കാര്‍

സൗദി: വീട്ടുജോലിക്കാര്‍ക്ക് അനുകൂലമായ പുതിയ തൊഴില്‍ നിയമവുമായി സൗദി സര്‍ക്കാര്‍. വീട്ടുജോലിക്കാര്‍ക്ക് സ്ഥാപനങ്ങളിലേക്ക് തൊഴില്‍ മാറാന്‍ അനുമതി നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒരു വര്‍ഷത്തിലധികമായി ഇഖാമ പുതുക്കിയിട്ടില്ലാത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വ്യക്തിഗത സ്പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന വീട്ടുജോലിക്കാര്‍ക്ക്  സ്ഥാപനങ്ങളുടെ പേരിലേക്ക് വിസയും തസ്തികയും മാറാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം.

ഏഴ് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സൗദിയില്‍ ഇങ്ങനെ ഒരു മാറ്റം. തൊഴില്‍ മന്ത്രാലയത്തിന്റെ ശാഖകളില്‍ നിന്ന് നേരിട്ടാണ് ഈ സേവനം അനുവദിക്കുക. ഓണ്‍ലൈന്‍ വഴി ഈ സേവനം ഇപ്പോള്‍ അനുവദിക്കില്ലെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മാറ്റം ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ഇഖാമ ഒരു വര്‍ഷത്തില്‍ കൂടുതലായി പുതുക്കിയിട്ടില്ലാത്തതായിരിക്കണം. തൊഴില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ മന്ത്രാലയം പ്രസിദ്ധീകരിച്ച മാതൃകയിലുള്ള ഫോമില്‍ ആവശ്യമായ വിവരങ്ങല്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കണം.

ട്രാന്‍സ്ഫര്‍ പ്രക്രിയയും തൊഴില്‍ മാറ്റവും പൂര്‍ത്തിയാകുന്നതിനുമുമ്പ് പുതിയ തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്. സ്‌പോണ്‍സര്‍ഷിപ്പ് കൈമാറാന്‍ സമ്മതിക്കുന്നതായ നിലവിലെ തൊഴിലുടമയുടെ സമ്മത പത്രവും തൊഴിലാളിയെ സ്വീകരിക്കുവാന്‍ തയ്യാറാണെന്ന് തെളിയിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സമ്മത പത്രവും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. നിയമം പ്രാബല്യത്തിലാകുന്നതോടെ മലയാളികളുള്‍പ്പെടെ വ്യക്തിഗത സ്പോണ്‍സര്‍മാര്‍ക്ക് കീഴില്‍ വീട്ട് ജോലി ചെയ്യുന്ന നിരവധി ആളുകള്‍ക്ക് ആശ്വാസകരമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button