Latest NewsNewsIndia

കേന്ദ്ര ബജറ്റ് 2020 ; ഉദ്യോഗസ്ഥര്‍ക്ക് സ്വദേശത്തും വിദേശത്തുമായി വിദഗ്ദ പരിശീലനം നല്‍കുന്നതിന് നീക്കി വച്ചിരിക്കുന്നത് കോടികള്‍

ദില്ലി: കേന്ദ്ര ബജറ്റ് 2020ല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വദേശത്തും വിദേശത്തുമായി വിദഗ്ദ പരിശീലനം നല്‍കുന്നതിന് നീക്കിവച്ചിരിക്കുന്നത് കോടികളാണ്. 238 കോടി രൂപയാണ് കേന്ദ്ര ബജറ്റ് 2020 ല്‍ നീക്കിവച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്രട്ടേറിയേറ്റ് ട്രെയിനിംഗ് ആന്റ് മാനേജ്മെന്റ്, മുസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്‍, മാനവ വിഭവ മന്ത്രാലയത്തിന് കീഴിലെ പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയ്ക്ക് വേണ്ടിയാണ് ഇതില്‍ 83.45 കോടി അനുവദിച്ചിരിക്കുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്രട്ടേറിയേറ്റ് ട്രെയിനിംഗ് ആന്റ് മാനേജ്മെന്റ്, മുസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്‍, മാനവ വിഭവ മന്ത്രാലയത്തിന് കീഴിലെ പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയ്ക്ക് വേണ്ടിയാണ് ഇതില്‍ 83.45 കോടി അനുവദിച്ചിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നിരവധി പരിശീലന പരിപാടികളാണ് ആദ്യത്തെ രണ്ട് സ്ഥാപനങ്ങളും നല്‍കുന്നത്.

‘പരിശീലന പദ്ധതികള്‍’ എന്ന തലക്കെട്ടില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 155 കോടി രൂപ പ്രത്യേക തലത്തില്‍ അനുവദിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 136.93 കോടി രൂപ ഈ തലക്കെട്ടില്‍ നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ട്രൈബ്യൂണലിന് 124.92 കോടി നീക്കിവച്ചു. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 131.57 കോടി രൂപ സര്‍ക്കാര്‍ നീക്കം വച്ചിരുന്നു. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന് വേണ്ടി 241.66 കോടിയും നീക്കിവച്ചു. കഴിഞ്ഞ ബജറ്റില്‍ എസ്എസ്സിക്ക് 293.92 കോടി വകയിരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button