KeralaLatest NewsNews

പ്രകടനത്തിനെത്തിയപ്പോൾ കാറിന്റെ മുന്നില്‍ നിന്ന് എസ്ഡിപിഐയുടെ കൊടി അഴിച്ചുമാറ്റി ചന്ദ്രശേഖര്‍ ആസാദ്; അമ്പരന്ന് പ്രവർത്തകർ

തിരുവനന്തപുരം: പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എസ്ഡിപിഐയുടെ കൊടി അഴിച്ചുമാറ്റുന്ന വീഡിയോ വൈറലാകുന്നു. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി കയറിയ കാറിന്റെ മുന്നിലാണ് എസ്ഡിപിഐയുടെ കൊടി കെട്ടിയിരുന്നത്. അത് ഇഷ്ടമാകാത്ത ആസാദ് ആ കൊടി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രവര്‍ത്തകര്‍ ആദ്യം ഒന്ന് മടിച്ചെങ്കിലും മറ്റൊരു നിര്‍വാഹവുമാല്ലാതെ വന്നതോടെ കൊടി അഴിച്ചുമാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button