Latest NewsBollywoodNewsIndia

നിർബന്ധിച്ച് അശ്ലീല ചിത്രങ്ങൾ കാണിക്കാറുണ്ടെന്ന് യുവതി; ആരോപണങ്ങൾ നിഷേധിച്ച് പ്രശസ്‌ത കൊറിയോഗ്രാഫർ

മുംബൈ: മുംബൈ ഓഫിസ് സന്ദർശിക്കുമ്പോഴെല്ലാം തന്നെ നിർബന്ധിച്ച് അശ്ലീല ചിത്രങ്ങൾ കാണിക്കുമെന്ന യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ച് പ്രശസ്‌ത കൊറിയോഗ്രാഫർ ഗണേശ്. ബോളിവുഡ് ചലച്ചിത്ര ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് പ്രശസ്ത കൊറിയോഗ്രാഫർ ഗണേശ് ആചാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയത്.

ഗണേശ് തന്നെ നിർബന്ധിച്ച് അശ്ലീല ചിത്രങ്ങൾ കാണിക്കുമെന്നാണ് യുവതി ദേശിയ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്ന് ഗണേശ് തുറന്നടിച്ചു. യുവതിയുടെ പരാതിക്കെതിരെ മറ്റൊരു എൻസി (നോൺ കോഗ്നിസബിൾ ഒഫൻസ്) ഫയൽ ചെയ്ത ഗണേശ് യുവതിയുമായി തനിക്കൊരു ബന്ധവുമില്ലെന്നും 2007ലെ തന്റെ നർത്തക സംഘത്തിലെ ഒരു അംഗം മാത്രമായിരുന്നുവെന്നും പറഞ്ഞു.

ALSO READ: തിരുവനന്തപുരത്ത് കുട്ടികളെ ആശ്ലീല വീഡിയോ കാണിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചു; കടയുടമ പിടിയില്‍

താനൊരിക്കിലും അശ്ലീല ചിത്രങ്ങൾ ആ പെൺകുട്ടിയെ കാണിച്ചിട്ടില്ലെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗണേശ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ഫിലിം ആന്റ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷൻ (ഐഎഫ്ടിസിഎ)മുംബൈ അന്ധേരിയിൽ നടത്തിയ പരിപാടിക്കിടെ ഗണേശ് ആചാര്യയും രണ്ട് വനിതകളും ചേർന്ന് തന്നെ ഉപദ്രവിച്ചുവെന്നുമായിരുന്നു യുവതി പൊലീസിൽ നൽകിയ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button