Latest NewsNewsIndia

സിഎഎ പ്രതിഷേധത്തിനെതിരായ വെടിവെപ്പ് ; ഡല്‍ഹി പൊലീസ് ഡിസിപി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കി

ന്യൂഡല്‍ഹി : ഡല്‍ഹി പൊലീസ് ഡിസിപി ചിന്‍മോയ് ബിശ്വാസിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കി . പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലേക്കുണ്ടായ തുടര്‍ച്ചയായ രണ്ടു വെടിവയ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മിഷന്റെ നടപടി. അഡീഷണല്‍ ഡിസിപി കുമാര്‍ ഗണേഷിനാണ് താല്‍ക്കാലിക ചുമതല.

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ് ഡല്‍ഹിയില്‍ വെടിവയ്പ്പ് ഉള്‍പ്പെടെയുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനു നടപടികള്‍ സ്വീകരിക്കുന്നതില്‍ ചിന്‍മോയ് ബിശ്വാസിനു വീഴ്ചപറ്റിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മാസം 30നും ശനിയാഴ്ചയും ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിലേക്ക് വെടിവയ്പ് നടന്നിരുന്നു. ഗാന്ധിജിയുടെ ചരമവാര്‍ഷികദിനത്തില്‍ ജാമിയ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ പ്രതിഷേധത്തിലേക്ക് പതിനേഴുകാരനാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിയുടെ കൈയ്ക്ക് പരുക്കേറ്റു. ശനിയാഴ്ച ഷഹീന്‍ബാഗില്‍ നടന്ന പ്രതിഷേധത്തിനിടെ യുപി സ്വദേശിയായ ഒരാള്‍ ആകാശത്തേയ്ക്ക് നിറയൊഴിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button