Latest NewsNewsInternational

കാഷ്‌ലെസില്‍ നിന്ന് എണ്ണിപെറുക്കാനൊരുങ്ങി ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: കാഷ്‌ലെസില്‍ നിന്ന് എണ്ണിപെറുക്കാനൊരുങ്ങി ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്ക് മാത്രം അല്ല ആദ്യം കാഷ്ലെസ് ആയ യുഎസിലെ പല നഗരങ്ങളും പക്ഷേ, ഇപ്പോള്‍ തിരിച്ചു നടക്കുകയാണ്. കഴിഞ്ഞ ആഴചയാണ് ന്യൂയോര്‍ക്കിന്റെ നിര്‍ണായകം തീരുമാനം പുറത്ത് വന്നത്. ന്യൂയോര്‍ക്കിലെ റസ്റ്ററന്റുകളും റീട്ടെയില്‍ സ്ഥാപനങ്ങളും ഇനി മുതല്‍ കാഷ് പേയ്‌മെന്റുകളും സ്വീകരിക്കണമെന്നാണു നിയമം.

കാഷ്‌ലെസ് മാത്രമായി പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും അനുമതിയില്ല. കാഷ് പേയ്‌മെന്റുകള്‍ നിരസിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യം 1000 ഡോളറും ആവര്‍ത്തിച്ചാല്‍ 1500 ഡോളറും പിഴയീടാക്കും. സ്മാര്‍ട്‌ഫോണും ക്രെഡിറ്റ് കാര്‍ഡും ഇല്ലാത്തവര്‍ക്ക് സേവനം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണു ന്യൂയോര്‍ക്ക് കാഷ് പേയ്‌മെന്റുകളും സ്വീകരിക്കണമെന്ന നിയമം പാസാക്കിയത്.

കാഷ്‌ലെസ്  സംവിധാനങ്ങളുടെയെല്ലാം ഉപജ്ഞാതാക്കളായ സിലിക്കണ്‍ വാലി ഉള്‍പ്പെടുന്ന സാന്‍ഫ്രാന്‍സിസ്‌കോയും ഫിലഡല്‍ഫിയയുമാണ് കാഷ്ലെസ് മാത്രമായ സ്ഥാപനങ്ങള്‍ക്ക് ആദ്യം വിലക്കേര്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button