Latest NewsLife Style

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്… ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക

അറുപത് വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരിലാണ് സാധാരണയായി പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. സാവധാനത്തില്‍ വളരുന്ന സ്വഭാവമുള്ള ഈ കാന്‍സര്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ വളരെ പെട്ടെന്ന് വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച് മാരകമായിത്തീരുകയും ചെയ്യുന്നു. എന്നാല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച രോഗിയെ ഉടന്‍ ചികിത്സയ്ക്ക് വിധേയനാക്കാന്‍ സാധിച്ചാല്‍ രോഗം സങ്കീര്‍ണമാകാതിരിക്കും.

പ്രോസ്റ്റേറ്റ് ഗ്രന്ഥി

പ്രോസ്റ്റേറ്റ് ഗ്രന്ഥി പുരുഷന്മാരില്‍ മാത്രമാണ് കാണപ്പെടുന്നത്. പുരുഷന്‍ നില്‍ക്കുമ്‌ബോള്‍ മലാശയത്തിന് മുന്നിലും മൂത്രസഞ്ചിയുടെ താഴെയുമായാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. മൂത്രവും ശുക്ലവും ലിംഗത്തിലൂടെ പുറത്തേക്കുവിടുന്ന മൂത്രനാളിയുടെ ഉപരിഭാഗത്തെ ഈ ഗ്രന്ഥി മൂടിയിരിക്കുന്നു.

പുരുഷബീജം പരിരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന ശുക്ലദ്രവ നിര്‍മ്മാണമാണ് ഈ ഗ്രന്ഥിയുടെ പ്രധാന ജോലി. ടെസ്റ്റോസ്റ്റിറോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ സ്വാധീനത്താല്‍ പ്രോസ്റ്റേറ്റ്ഗ്രന്ഥി രൂപപ്പെടുത്തിയ കോശങ്ങള്‍ ഗ്രന്ഥിയെ വളര്‍ത്തുന്നതിനും അതിനെ ആരോഗ്യമുള്ളതായി സൂക്ഷിക്കുന്നതിനും സഹായിക്കുന്നു.

കാന്‍സര്‍ പിടിപെടുമ്‌ബോള്‍

പ്രോസ്റ്റേറ്റ്ഗ്രന്ഥിയിലെ കോശങ്ങളില്‍നിന്നുമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ വളരുന്നത്. പ്രോസ്റ്റേറ്റ്ഗ്രന്ഥിയിലെ കോശങ്ങളില്‍ ഉണ്ടാകുന്ന വീക്കം അഥവാ മുഴയുടെ രൂപത്തിലുള്ള കാന്‍സര്‍ വളര്‍ച്ചയാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. ഇത് ഗ്രന്ഥിക്കുള്ളില്‍ത്തന്നെ പതുക്കെ വളരുന്നു.

എന്നാല്‍ ഗ്രന്ഥിക്ക് പുറത്തുവന്നു കഴിഞ്ഞാല്‍ കോശസമൂഹത്തിലേക്കും ഗ്രന്ഥിക്ക് സമീപമുള്ള അവയവങ്ങളിലേക്കും പ്രധാനമായി എല്ലുകളിലേക്കും ഇത് വ്യാപിക്കും. പ്രോസ്റ്റേറ്റിനോട് ചേര്‍ന്നുള്ള നാഡികള്‍ ലിംഗോദ്ധാരണത്തിന് സഹായിക്കുന്നവയാണ്. ചികിത്സാവേളയില്‍ ഇവ നീക്കം ചെയ്യപ്പെടുകയോ തകരാറിലാവുകയോ ചെയ്താല്‍ അത് ഉത്തേജനക്കുറവിനും ഷണ്ഡത്വത്തിനും വരെ കാരണമാകാം.

രോഗലക്ഷണങ്ങള്‍

പ്രോസ്റ്റേറ്റ് കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനെക്കുറിച്ച് ഒട്ടനവധി സംശയങ്ങള്‍ നിലവിലുണ്ട്. ഡിജിറ്റല്‍ റെക്റ്റല്‍ എക്സാമിനേഷന്‍ (ഡി.ആര്‍.ഇ), പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്‍ (പി.എസ്.എ) തുടങ്ങിയ രീതികളിലൂടെ പ്രോസ്റ്റേറ്റ് കാന്‍സര്‍ കണ്ടുപിടിക്കുക എളുപ്പമല്ല.

എന്നാല്‍ മറ്റു കാന്‍സറുകളെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ്ഗ്രന്ഥിക്ക് പുറത്തേക്ക് വ്യാപിച്ചിട്ടില്ലാത്തവര്‍ക്ക് അഞ്ചുവര്‍ഷത്തിനുമുകളിലാണ് ആയുസ്. അതേസമയം നേരത്തേ പരിശോധനവഴി കണ്ടെത്തിയിട്ടില്ലാത്ത കാന്‍സര്‍ മൂര്‍ച്ഛിച്ച അവസ്ഥയില്‍ രോഗി മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്.

പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള മുന്‍കരുതല്‍ എന്നനിലയ്ക്ക് ഡി.എസ്.ഇ. ടെസ്റ്റ് ഓരോ വര്‍ഷവും പുരുഷന്മാര്‍ നിര്‍ബന്ധമായി ചെയ്യണം. പി.എസ്.എ. ടെസ്റ്റ് അന്‍പതുവയസ് മുതലും അമ്ബതുവയസിനു താഴെയുള്ളവര്‍ അപകടസാധ്യത കൂടുതലാണെന്ന അവസ്ഥയിലും പരിശോധനകള്‍ നടത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button