Latest NewsNewsInternational

കൊറോണ വൈറസ്; ചൈനയില്‍ മരണം 361 ആയി, മറ്റൊരു സുപ്രധാന നഗരംകൂടി വൈറസ് ഭീതിയില്‍

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി.പുതുതായി 2,829 പേര്‍ക്കുകൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 17,205 ആയി ഉയര്‍ന്നു.

ഷെജിയാങ്ങില്‍ 661 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 265-ഉം വെന്‍ഷൂവിലാണ്. നിലവില്‍ 25 രാജ്യങ്ങളിലുള്ളവര്‍ക്കാണ് കൊറോണ രോഗം ബാധിച്ചിട്ടുള്ളത്. ശനിയാഴ്ച മാത്രം 4562 പുതിയ കേസുകള്‍കൂടി റിപ്പോര്‍ട്ട്ചെയ്തു. ശനിയാഴ്ച 315 പേരുടെ നില ഗുരുതരമാവുകയും 85 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. ആകെ 9,618 ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ 478 ആളുകളുടെ നില ഗുരുതരമാണ്.

മരണസംഖ്യ ഉയര്‍ന്നതോടെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരംകൂടി ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ അടച്ചു. വുഹാനില്‍നിന്ന് 800 കിലോമീറ്റര്‍ മാറിയുള്ള കിഴക്കന്‍ നഗരമായ വെന്‍ഷൂവാണ് അടച്ചത്. ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകള്‍ കഴിയുന്ന നഗരമാണ് വെന്‍ഷൂ.

വുഹാനിലും സമീപ നഗരങ്ങളിലുമായി അഞ്ചുകോടിയോളം ആളുകള്‍ക്കാണ് വീടുകളില്‍ത്തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവിടേക്കുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു. അത്യാവശ്യങ്ങള്‍ക്ക് രണ്ടുദിവസം കൂടുമ്പോള്‍ കുടുംബത്തില്‍ ഒരാള്‍ക്കാണ് പുറത്തുപോകാന്‍ അനുമതിയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button