Latest NewsNewsIndia

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പില്‍, വിജയം ആർക്കൊപ്പം ? : അഭിപ്രായ സര്‍വേയിൽ പറയുന്നതിങ്ങനെ

ന്യൂ ഡൽഹി : നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം അരവിന്ദ് കെജ്‍രിവാളിനൊപ്പമെന്ന് അഭിപ്രായ സര്‍വേ. ടൈംസ് നൗ-ഇപ്സോസ് നടത്തിയ സർവ്വേയിലാണ് എഎപി അധികാരം നിലനിര്‍ത്തുമെന്നും കെജ്‍രിവാള്‍ മുഖ്യമന്ത്രിയാകുമെന്നും പറയുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് 52 ശതമാനം വോട്ടുകളായിരിക്കും ലഭിക്കുക.  ബിജെപി 34 ശതമാനം വോട്ടുകൾ നേടുമ്പോൾ കോണ്‍ഗ്രസ് നാല് ശതമാനം വോട്ടുകളാണ് നേടുക. തലസ്ഥാന നഗരിക്ക് വേണ്ടി എഎപിയും ബിജെപിയും തമ്മിലാകും പോരാട്ടമെന്നു സര്‍വേ വ്യക്തമാക്കുന്നു.

Also read : ആം​ആ​ദ്മി എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ കോ​ണ്‍​ഗ്ര​സിൽ

അഭിപ്രായ സര്‍വേയില്‍ സിഎഎയെ 71 ശതമാനം ജനങ്ങളും സിഎഎയെ അനുകൂലിച്ചെങ്കിലും ബിജെപിക്കത് വോട്ടാകില്ല. സിഎഎ ദേശീയപ്രശ്നമാണെന്നും സംസ്ഥാനത്തിന്‍റെ വികസനത്തെ ബാധിക്കുന്ന ഒന്നല്ലെന്നുമാണ് സര്‍വേയില്‍ പറയുന്നു. ഫെബ്രുവരി എട്ടിനാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുക.

2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാർട്ടി 70ല്‍ 67 സീറ്റ് നേടി വന്‍ഭൂരിപക്ഷത്തോടെയാണ് അധികാരം സ്വന്തമാക്കിയത്. മൂന്ന് സീറ്റ് ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിനു ഒരു സീറ്റുപോലും നേടാൻ സാധിച്ചില്ല. എഎപി 54.5 ശതമാനം വോട്ട് നേടിയപ്പോള്‍ ബിജെപി 32.3 ശതമാനമാണ് നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button