Latest NewsKeralaIndia

കനാലിലൂടെ ഒഴുകി വന്ന ബക്കറ്റില്‍ കിടക്കുന്നത് പാവയാണെന്ന് കരുതി കരയ്ക്ക് അടുപ്പിച്ച കുട്ടികള്‍ കണ്ടത് ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം

കൊച്ചി: ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി. പേരണ്ടൂര്‍ കനാലില്‍ ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കനാലിനരുകില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് ഒഴുകിനടക്കുന്ന നിലയില്‍ കുഞ്ഞികണ്ടെത്തിയത്. എറണാകുളം പുതുക്കലവട്ടത്ത് മാക്കാപ്പറമ്പ് തീരദേശ റോഡിലാണ് സംഭവം. പൊക്കിള്‍ക്കൊടി നീക്കംചെയ്യാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചുമുതല്‍ എട്ടുമാസം വരെ വളര്‍ച്ച സംശയിക്കുന്ന ഗര്‍ഭസ്ഥ ശിശുവിേന്റതാണ് മൃതദേഹം.ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

പ്രസവശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പ്രസവശേഷം കുട്ടി മരിച്ചാല്‍ ആശുപത്രി അധികൃതര്‍ മൃതദേഹം മറവു ചെയ്യാന്‍ ബന്ധുക്കളെ ഏല്‍പ്പിക്കാറുണ്ട്. ഇത്തരത്തില്‍ സംഭവിച്ചതാണോ എന്നും പോലീസ് സംശയിക്കുന്നു. കനാലിനരികത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ ബക്കറ്റില്‍ എന്തോ ഒഴുകി വരുന്നത് കണ്ടു. പാവയാണെന്ന് കരുതി കുട്ടികള്‍ കരയിലേക്ക് അടുപ്പിക്കുക ആയിരുന്നു. ഇതുകണ്ട് നിന്ന മുതിര്‍ന്നവര്‍ കൂടുകയും പാവയല്ല ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുകയുമായിരുന്നു.

സമീപത്ത് താമസിക്കുന്ന നഴ്സിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ സഹായത്തോടെ ഗര്‍ഭസ്ഥ ശിശുവിന് ജീവനില്ലെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് എളമക്കര പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വളര്‍ച്ചയെത്താതെ പ്രസവം നടന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യാതെ കായലില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

വനിതാ വില്ലേജ് ഓഫീസര്‍ക്ക് നേരെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ അസഭ്യവര്‍ഷം, പോലീസിൽ പരാതി

ആശുപത്രി അധികൃതര്‍ കുഞ്ഞിനെ പുറത്തെടുത്ത ദിവസം അടയാളപ്പെടുത്തിക്കൊണ്ടുള്ള സ്ലിപ്പും ബക്കറ്റിലുണ്ടായിരുന്നു. 2020 ജനുവരി 30 എന്ന തീയതിയാണ് സ്ലിപ്പിലുള്ളത്. ‘സന്ധ്യ’ എന്ന പേരുകൂടി സ്ലിപ്പില്‍ എഴുതിയിട്ടുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവം അറിഞ്ഞ് വലിയ ആള്‍ക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി.സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി എളമക്കര പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button