Latest NewsNewsIndiaInternational

കൊറോണ: ചൈനയിൽ ഭീതി വിതയ്ക്കുന്ന കൊറോണയെ ആദ്യം തിരിച്ചറിഞ്ഞത്‌ വനിതാ ഡോക്‌ടര്‍; തനിക്കു തോന്നിയ സംശയം ചെന്നെത്തിയത് ഭയപ്പെടുത്തുന്ന വൈറസിൽ

വുഹാന്‍: ചൈനയിൽ ഭീതി വിതയ്ക്കുന്ന കൊറോണയെ ആദ്യം തിരിച്ചറിഞ്ഞ വനിതാ ഡോക്‌ടര്‍ ലോകത്തിനു മുന്നില്‍ ഹീറോ ആയി മാറുകയാണ്. ഒരേ രോഗലക്ഷണങ്ങളുമായി ഒന്നിനു പുറകെ ഒന്നായി രോഗികള്‍ എത്തിയതോടെ ‘ഇതുവരെ ഇല്ലാത്ത’ വൈറസിനെ ചൈനയിലെ ഈ വനിതാ ഡോക്ടർ തിരിച്ചറിഞ്ഞു.

വുഹാനിലെ റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായ ഡോ. സാങ് ജിക്സിയാന്‍ ആണ് ലോകത്തിനു മുന്നില്‍ ഹീറോ ആയി മാറുന്നത്. 2003ല്‍ ചൈനയില്‍ നിന്ന് പടര്‍ന്നു പിടിച്ച കൊറോണ വൈറസായ സാര്‍സ് ബാധിച്ച രോഗികളെ ചികിത്സിച്ച അനുഭവമാണ് പുതിയ കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ സഹായകമായതെന്ന് ഡോ. സാങ് പറയുന്നു.

ആദ്യ ഏഴ് കൊറോണ ബാധിതരെ ചികിത്സിച്ചതും 54 കാരിയായ ഡോ. സാങ് ആണ്. പുതിയ തരം പനി എന്ന നിലയിലാണ് ഡിസംബര്‍ 26ന് വുഹാനിലുള്ള നാലുപേരെ ഡോ. സാങ് പരിശോധിക്കുന്നത്. ഒരു കുടുംബത്തില്‍ നിന്നുള്ള മൂന്നു പേര്‍ കടുത്ത ശ്വാസ തടസ്സവുമായാണ് സാങ്ങിനെ കാണാനെത്തിയത്.

കടുത്ത ന്യൂമോണിയ ബാധിച്ചതായി എക്സറേയില്‍ കണ്ടെത്തുകയും ചെയ്‌തു. പിന്നാലെ ഇതേ ലക്ഷണങ്ങളുമായി മൂന്നു പേര്‍ കൂടി എത്തിയതോടെയാണ് ഇതിനു പിന്നിലെ അപകട സൂചന സാങ് മനസ്സിലാക്കുന്നത്. ഈ ഏഴു പേരും ഹുനാന്‍ കടല്‍ വിഭങ്ങളുമായും വുഹാനിലെ ഇറച്ചിച്ചന്തയുമായും മൃഗങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നവരുമാണെന്നും തിരിച്ചറിഞ്ഞതോടെ പുതിയ ഒരു രോഗം ആണെന്ന് സാങ് മനസ്സിലാക്കുകയും ആശുപത്രി അധികൃതര്‍ക്ക് ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു.

അതോടെ ആശുപത്രി ജീവനക്കാര്‍ എന്‍95 മാസ്‌കും ധരിച്ചു തുടങ്ങി. തുടര്‍ന്ന് ഇതേ രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ക്കായി കണ്‍സള്‍ട്ടേഷനായി ഒരു മള്‍ട്ടി ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങി. ദിവസങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ ന്യൂമോണിയ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരും പ്രൊട്ടക്ടീവ് ഐസൊലേഷന്‍ വസ്ത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങുകയായിരുന്നു.

ALSO READ: കൊറോണ: ആവശ്യത്തിന് മാസ്കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാൻ; വലഞ്ഞ് ചൈനീസ് ജനത

പിന്നീടാണ് ഇത് നൊവേല്‍ കൊറോണ ആണെന്ന് തിരിച്ചറിഞ്ഞത്. ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെ 400നടുത്ത് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ചൈനയ്ക്ക് പുറമെ ഇന്ത്യ, യുഎസ്, യുകെ ഉള്‍പ്പെടെ 24 രാജ്യങ്ങളിലേയ്ക്കും പടര്‍ന്നു പിടിച്ചുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button