Latest NewsIndia

നിത്യാനന്ദയുടെ അനുയായിയെ കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി ; മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ

കാറിനുള്ളില്‍ നഗ്നനാക്കപ്പെട്ട നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

പുതുച്ചേരി : ഇന്റര്‍പോള്‍ അന്വേഷിക്കുന്ന നിത്യാനന്ദയുടെ അനുയായിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വജ്രവേലു എന്നയാളെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുതുച്ചേരി കുരുവിനാദത്തിന് സമീപമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കാറിനുള്ളില്‍ നഗ്നനാക്കപ്പെട്ട നിലയിലാണ് ഇയാളെ കണ്ടെത്തിയത്. കാറില്‍ ഉണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും കാണാതായിട്ടുണ്ട്.

ഇയാളെ അക്രമിച്ച്‌ കൊലപ്പെടുത്തിയ ശേഷം അക്രമി സംഘം പണവുമായി കടന്നുവെന്നാണ് ലഭിക്കുന്ന വിവരം.കുരുവിനാദത്തിനടുത്ത് താമസിക്കുന്ന ബന്ധുവിനെ കാണാന്‍ പോയതാണ് ഇയാള്‍. രാത്രയില്‍ കാറിന് മടങ്ങുകയായിരുന്നു. രണ്ട് ലക്ഷം രൂപ കാറില്‍ ഉണ്ടായിരുന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഇയാളെ കാണാഞ്ഞതിനെ തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത് 1797 പേര്‍; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് രണ്ട് സ്ത്രീകളും അറസ്റ്റില്‍

തുടര്‍ന്ന് നടത്തിയ അന്വേഷണത്തലാണ് ദുരൂഹമായ സാഹചര്യത്തില്‍ ഇയാളുടെ കാറ് കണ്ടെത്തുന്നത്.തുടര്‍ന്ന് കാറില്‍ പരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. ബേക്കറികളും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകളുമുള്ള ഇയാള്‍ നിത്യാനന്ദയുടെ അനുയായിയാണ്. കൊലയ്ക്ക് പിന്നിലെ യഥാര്‍ഥ കാര്യം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button