Jobs & VacanciesLatest NewsNews

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അദ്ധ്യാപക ഒഴിവ് : അപേക്ഷ ക്ഷണിച്ചു

അദ്ധ്യാപക ഒഴിവുകളിൽ അവസരം. ത്രിപുരയിലെ അഗര്‍ത്തല നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിവിധ പഠനവകുപ്പുകളിലായുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ (ഗ്രേഡ് 1, 2) തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.

ബയോ എന്‍ജിനീയറിങ് – 2, കെമിക്കല്‍ എന്‍ജിനീയറിങ് – 1, സിവില്‍ എന്‍ജിനീയറിങ് – 8, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് – 8, കംപ്യൂട്ടര്‍ സയന്‍സ് – 8, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് – 6, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ – 4, മാനേജ്‌മെന്റ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് – 1, മെക്കാനിക്കല്‍ എന്‍ജിനീയറിങ് – 8, ഫിസിക്‌സ് – 2, എം.സി.എ – 1, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് – 3, കെമിസ്ട്രി – 2, മാത്തമാറ്റിക്‌സ് – 1 എന്നീ വിഷയങ്ങളിലായി 58 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

യോഗ്യത ഉള്‍പ്പെടെയുള്ള വിശദാംശങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.nita.ac.in/

അവസാന തീയതി : ഫെബ്രുവരി 25

shortlink

Related Articles

Post Your Comments

Related Articles


Back to top button