CricketLatest NewsNewsSports

വിരമിച്ച ക്രിക്കറ്റ് ഇതിഹാസങ്ങളുടെ കളി വീണ്ടും കാണാന്‍ അവസരമൊരുക്കി റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് 2020

വിരമിച്ച ക്രിക്കറ്റ് ഇതിഹാസങ്ങളുടെ കളി കാണാന്‍ വീണ്ടും അവസരമൊരുങ്ങുന്നു. ലോകമെമ്പാടുമുള്ള റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് 2020 യിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ, ബ്രെറ്റ് ലീ തുടങ്ങിയ ഇതിഹാസങ്ങള്‍ വീണ്ടും ഇറങ്ങുന്നത്. കളിയില്‍ നിന്നും വിരമിച്ച മുന്‍കാല ക്രിക്കറ്റ് ഇതിഹാസങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 2020 ഫെബ്രുവരി 2 മുതല്‍ 2020 ഫെബ്രുവരി 16 വരെ നീണ്ടുനില്‍ക്കുന്നതാണ് ടൂര്‍ണമെന്റ്.

അടുത്തിടെ മുംബൈയില്‍ നടന്ന ഒരു മെഗാ പരിപാടിയിലാണ് റോഡ് സുരക്ഷാ വേള്‍ഡ് സീരീസ് 2020 ടൂര്‍ണമെന്റ് പ്രഖ്യാപിച്ചത്. മൊത്തം 110 വിരമിച്ച ക്രിക്കറ്റ് കളിക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സമ്മതിച്ചിട്ടുണ്ട്. അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. മുംബൈയില്‍ നടന്ന ടൂര്‍ണമെന്റിന്റെ മെഗാ ലോഞ്ച് പരിപാടിയില്‍ അഞ്ച് ടീമുകളിലെ അഞ്ച് ക്യാപ്റ്റന്‍മാര്‍ പങ്കെടുത്തു.

ഇന്ത്യന്‍ ലെജന്റ്‌സിനെ സച്ചിന്‍ തെണ്ടുല്‍ക്കറാണ് നയിക്കുക. വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനെ ബ്രയാന്‍ ലാറ നയിക്കും. ഓസ്ട്രേലിയന്‍ ലെജന്റ്‌സ് ടീമിനെ ബ്രെറ്റ് ലീയും ദക്ഷിണാഫ്രിക്കന്‍ ലെജന്റ്‌സിനെ ജോണ്ടി റോഡ്സും നയിക്കും. ശ്രീലങ്ക ലെജന്റ്‌സിനെ പ്രതിനിധീകരിച്ച് തില്ലകരത്നെ ദില്‍ഷനും പങ്കെടുത്തു.

ഇന്ത്യന്‍ ടീമില്‍ സെവാഗ്, സഹീര്‍ ഖാന്‍, ആര്‍പി സിംഗ്, അജിത് അഗാര്‍ക്കര്‍ എന്നിവരും അണിനിരക്കും. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജാക്ക് കാലിസ് കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുത്തയ്യ മുരളീധരനും മത്സരത്തിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

വിയകോം 18 നാണ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പ്രക്ഷേപണ പങ്കാളി. കളേഴ്‌സ് സിനിപ്ലെക്‌സ് ടൂര്‍ണമെന്റിന്റെ എല്ലാ മത്സരങ്ങളും പ്രക്ഷേപണം ചെയ്യും. എന്തായാലും ക്രിക്കറ്റ് പ്രേമികള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ഇഷ്ട താരങ്ങളെ വീണ്ടും കളികളത്തില്‍ കാണാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button