CricketLatest NewsNewsSports

റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍ പങ്കെടുക്കുന്ന റോഡ് സുരക്ഷാ വേള്‍ഡ് സീരീസ് 2020 വരുന്നു

ലോകമെമ്പാടുമുള്ള റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍ പങ്കെടുക്കുന്ന റോഡ് സുരക്ഷാ വേള്‍ഡ് സീരീസ് 2020 വരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ, ബ്രെറ്റ് ലീ തുടങ്ങിയ താരങ്ങളാണ് ടൂര്‍ണമെന്റ്ിലെ ശ്രദ്ധേയ താരങ്ങള്‍ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റാണിത്. കളിയില്‍ നിന്നും വിരമിച്ച മുന്‍കാല ക്രിക്കറ്റ് ഇതിഹാസങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

അടുത്തിടെ മുംബൈയില്‍ നടന്ന ഒരു മെഗാ പരിപാടിയിലാണ് റോഡ് സുരക്ഷാ വേള്‍ഡ് സീരീസ് 2020 ടൂര്‍ണമെന്റ് പ്രഖ്യാപിച്ചത്. 2020 ഫെബ്രുവരി 2 മുതല്‍ 2020 ഫെബ്രുവരി 16 വരെ നീണ്ടുനില്‍ക്കുന്നതാണ് ടൂര്‍ണമെന്റ്. മുംബൈയില്‍ നടന്ന ടൂര്‍ണമെന്റിന്റെ മെഗാ ലോഞ്ച് പരിപാടിയില്‍ അഞ്ച് ടീമുകളിലെ അഞ്ച് ക്യാപ്റ്റന്‍മാര്‍ പങ്കെടുത്തു. ഇതിലൂടെ ലോകമെമ്പാടുമുള്ള റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമാക്കുന്നത്. അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്.

* ഇന്ത്യ ലെജന്റ്‌സ്
* ഓസ്ട്രേലിയ ലെജന്റ്‌സ്
* ദക്ഷിണാഫ്രിക്ക ലെജന്റുകള്‍
* ശ്രീലങ്ക ലെജന്റുകള്‍
* വെസ്റ്റ് ഇന്‍ഡീസ് ലെജന്റുകള്‍

എന്നിവയാണ് ടൂര്‍ണമെന്റിലെ ടീമുകള്‍. മൊത്തം 110 വിരമിച്ച ക്രിക്കറ്റ് കളിക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സമ്മതിച്ചിട്ടുണ്ട്. എല്ലാ മത്സരങ്ങളും മുംബൈയിലും പൂനെയിലുമായിട്ടാണ് നടക്കുക. ടൂര്‍ണമെന്റ് നടത്താന്‍ ഐസിസിയും ബിസിസിഐയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ ലെജന്റ്‌സിനെ സച്ചിന്‍ തെണ്ടുല്‍ക്കറാണ് നയിക്കുക. വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനെ ബ്രയാന്‍ ലാറ നയിക്കും. ഓസ്ട്രേലിയന്‍ ലെജന്റ്‌സ് ടീമിനെ ബ്രെറ്റ് ലീയും ദക്ഷിണാഫ്രിക്കന്‍ ലെജന്റ്‌സിനെ ജോണ്ടി റോഡ്സും നയിക്കും. ശ്രീലങ്ക ലെജന്റ്‌സിനെ പ്രതിനിധീകരിച്ച് തില്ലകരത്നെ ദില്‍ഷനും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button