Latest NewsNews

യുഎഇയിൽ കപ്പലിൽ തീപിടുത്തം : മരണപ്പെട്ടവരുടെ എണ്ണം നാലായി

ഷാർജ : യുഎഇയിൽ കപ്പലിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. കാണാതായവര്‍ക്കായി കടലില്‍ ഞായറാഴ്ച നടത്തിയ തെരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി ലഭിച്ചത്.മൃതദേഹങ്ങള്‍ കുവൈറ്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവര്‍ ബംഗ്ലാദേശ്, ആഫ്രിക്കന്‍ പൗരന്മാരാണെന്നാണ് സൂചന. അപകടത്തിൽ നേരത്തെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചിരുന്നു.

Also read : ഉംറ നിർവഹിച്ച്‌ മടങ്ങുന്നതിടെ വാഹനാപകടം : ‌ മലയാളി യുവാവിനും, മൂന്നു വയസുകാരനും ദാരുണാന്ത്യം

ഷാര്‍ജ തീരത്ത് കപ്പലിൽ ബുധനാഴ്ചയാണ് തീപിടിത്തമുണ്ടായത്. ഇന്ത്യക്കാര്‍ക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, എത്യോപ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 12 ജീവനക്കാരും 44 സാങ്കേതിക വിദഗ്ധരുമാണ് കപ്പലിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button