Latest NewsUAENewsGulf

വാങ്ങിയത് മൂന്ന് ബിഗ്‌ ടിക്കറ്റുകള്‍: അതിലൊന്ന് നല്‍കിയത് വമ്പന്‍ സൗഭാഗ്യം; പ്രവാസി സ്വന്തമാക്കിയത് 23 കോടിയോളം രൂപ

ദുബായ് / അബുദാബി•അബുദാബി ബിഗ്‌ ടിക്കറ്റ് നറുക്കെടുപ്പില്‍ ഏറ്റവും പുതിയ വിജയിയായി സിറിയന്‍ പൗരന്‍. അൽ ഐനിൽ താമസിക്കുന്ന സിറിയൻ സ്വദേശി നിഡാൽ ഷൻവർ തിങ്കളാഴ്ച രാത്രി നടന്ന ബിഗ്‌ ടിക്കറ്റ് നറുക്കെടുപ്പില്‍ 12 മില്യൺ ദിർഹം (ഏകദേശം 23 കോടി ഇന്ത്യന്‍ രൂപ) നേടി.

കഴിഞ്ഞ മാസം നടന്ന നറുക്കെടുപ്പിൽ (2020 ജനുവരി 3) 20 മില്യൺ ദിർഹം ജാക്ക്‌പോട്ട് നേടിയ ഷാർജയിലെ പാകിസ്ഥാൻ പ്രവാസിയായ മുഹമ്മദ് ഹസ്സനാണ് വിജയാര്‍ഹമായ ടിക്കറ്റ് ദിരഞ്ഞെടുത്തത്.

ടിക്കറ്റ് നമ്പർ 216317 ആണ് ഷൻവറിനെ വിജയിയാക്കിയത്. രണ്ട് ടിക്കറ്റുകള്‍ ഷൻവര്‍ വാങ്ങിയിരുന്നു. ഒപ്പം മൂന്നാമത് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്തിരുന്നു.

‘എല്ലാ മാസവും  ടിക്കറ്റ് വാങ്ങാന്‍ നിർബന്ധിക്കുന്നത് എന്റെ ഭാര്യയാണ്. ഒരു ദിവസം ഞങ്ങൾ അത് വിജയിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചു. അൽഹമദുള്ളിലാഹ്.’- ഷൻവര്‍ പ്രതികരിച്ചു.

മറ്റു ആറു വിജയികളെ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

big tiket

shortlink

Related Articles

Post Your Comments

Related Articles


Back to top button