Life Style

ഗുണങ്ങളില്‍ മുമ്പന്‍ ഓറഞ്ച് തന്നെ

നാരകവര്‍ഗചെടികളില്‍ ഏറ്റവും പ്രസിദ്ധിയുള്ള ഫലമാണ് ഓറഞ്ച്. ഒരു ദിവസം ഒരു ഓറഞ്ച് കഴിക്കുന്നത് വളരെ നല്ലതാണ്. കലോറിയില്‍ കുറവാണെങ്കിലും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന വളരെയധികം പോഷകഘടകങ്ങള്‍ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നു. ഓറഞ്ചുകള്‍ വിറ്റമിന്‍ സി.യുടെ കലവറയാണ്, കൂടാതെ നാരുകളുടെയും. വിറ്റമിന്‍ ബി 1, പാന്‍ടൊതെനിക് ആസിഡ്, ഫോളേറ്റ്, വിറ്റമിന്‍ എ, കാത്സ്യം, ചെമ്ബ്, പൊട്ടാസ്യം എന്നിവയുടെയും ഉറവിടമാണ് ഓറഞ്ച്. ഏകദേശം 154 ഗ്രാം വരുന്ന ഒരു ഇടത്തരം ഓറഞ്ചില്‍ 80 കലോറി ഊര്ജം, 0 ഗ്രാം കൊഴുപ്പ്, 250 മില്ലിഗ്രാം പൊട്ടാസ്യം, 19 ഗ്രാം കാര്ബോഹൈഡ്രേറ്റ് (14 ഗ്രാം പഞ്ചസാര, 3 ഗ്രാം ഭക്ഷണ നാരുകള്), 1 ഗ്രാം പ്രോട്ടീന് എന്നിവ അടങ്ങിയിരിക്കുന്നു. ഒരു ഓറഞ്ച് നിത്യേന നമുക്ക് വേണ്ട വിറ്റമിന്‍ സി.യുടെ 130 ശതമാനം നല്‍കുന്നു, 2 ശതമാനം വിറ്റമിന്‍ എ ആവശ്യകതകള്‍, 6 ശതമാനം കാത്സ്യം, 0 ശതമാനം ഇരുമ്ബ് എന്നിവയും.

രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍

ഓറഞ്ചില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൈപ്പര്‍ടെന്‍ഷനും നിയന്ത്രിക്കുന്നതില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍ പ്രധാനമാണ്, കാരണം പൊട്ടാസ്യം സോഡിയത്തിന്റെ ഫലങ്ങളെ കുറയ്ക്കുന്നു. അങ്ങനെ ആവശ്യമുള്ള പൊട്ടാസ്യത്തിന്റെ അളവ് ശരീരത്തില്‍ എത്തുമ്‌ബോള്‍ അത്രയും തന്നെ സോഡിയം മൂത്രത്തിലൂടെ ശരീരം പുറന്തള്ളുന്നു.

ഗര്‍ഭകാലത്ത് പ്രയോജനകരം

ഓറഞ്ചിലുള്ള ഫോളേറ്റ് അല്ലെങ്കില്‍ ഫോളിക് ആസിഡ് ഗര്‍ഭസ്ഥശിശുവിന്റെ മസ്തിഷ്‌ക വികസനത്തിനും മറ്റു നിര്‍ണായകമായ അവയവങ്ങളുടെ വികസനത്തിനും സഹായിക്കുന്നു.

കണ്ണുകളുടെ ആരോഗ്യത്തിന്

കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതായി അറിയപ്പെടുന്ന ‘ബീറ്റാ കരോട്ടിന്‍’ ആണ് ഓറഞ്ചിന് അതിന്റെ നിറം നല്‍കുന്നത്. വളരെ ഗുണമുള്ള ഒരു ആന്റി ഓക്സിഡന്റ് ആണ് ബീറ്റാ കരോട്ടിന്‍, അത് കണ്ണിന്റെ ആരോഗ്യത്തിനെയും പ്രോത്സാഹിപ്പിക്കുന്നു.

വയറിലെ അള്‍സര്‍ തടയുന്നതിന്

ഓറഞ്ച് എന്നത് നാരുകളുടെ കലവറയാണ്, ഇവ നമ്മുടെ വയറിനെയും കുടലിനെയും ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. നാരുകളടങ്ങിയ ഭക്ഷണക്രമം വയറ്റിലെ അള്‍സര്‍, മലബന്ധം പോലുള്ള രോഗങ്ങളെ ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്നു.

മലബന്ധത്തിനു ശമനമുണ്ടാകാന്‍

മിതമായ രീതിയില്‍ ഓറഞ്ച് കഴിക്കുകയാണെങ്കില്‍, അവയില്‍ കാണപ്പെടുന്ന ‘നരീനിന്‍’ മറ്റു നാരുകളോടൊപ്പം ചേര്‍ന്ന് വിരേചനൗഷധം പോലെ പ്രവര്‍ത്തിക്കുകയും, മലബന്ധം ശമിപ്പിക്കുകയും ചെയ്യും.

രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സി, ശരീരത്തില്‍ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button