Latest NewsNewsIndia

മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യവുമായെത്തിയ മോദി ഒരു വ്യവസായ ശാലപോലും ആരംഭിച്ചില്ല; വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: സര്‍ക്കാല്‍ എല്ലാം വില്‍ക്കുകയാണെന്നും അടുത്തത് താജ്‌മഹൽ വിൽക്കുമെന്നുമുള്ള ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദക്ഷിണ ഡല്‍ഹിയിലെ ജുങ്പുരയില്‍ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ എല്ലാം വില്‍ക്കുകയാണ്. ഇന്ത്യന്‍ ഓയില്‍, എയര്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, റെയില്‍വേ എന്നുവേണ്ട, റെഡ് ഫോര്‍ട്ട് പോലും വില്‍ക്കുകയാണ്. രാജ്യത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യവുമായെത്തിയ മോദി പുതുതായി ഒരു വ്യവസായ ശാലപോലും ആരംഭിച്ചില്ല. മേക്ക് ഇന്‍ ഇന്ത്യ നടപ്പായിരുന്നെങ്കില്‍ ഓരോ വര്‍ഷവും രണ്ടു കോടി യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Read also: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഗോവ

യുവാക്കള്‍ക്ക് തൊഴില്‍ നൽകാൻ മോദിക്കോ കെജ്‌രിവാളിനോ താല്പര്യമില്ല. പരസ്പരം പോരാടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും അങ്ങനെ അധികാരം പിടിച്ചെടുക്കുകയും ചെയ്യുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ എത്രപേര്‍ക്ക് ജോലി കിട്ടിയെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button