Latest NewsIndiaNews

ഉള്ളിമോഷണം ആരോപിച്ച് മര്‍ദ്ദനമേറ്റതില്‍ മനം നൊന്ത് വൃദ്ധ ആത്മഹത്യ ചെയ്തു

ബംഗാള്‍: ഉള്ളിമോഷണം ആരോപിച്ച് മര്‍ദ്ദനമേറ്റതില്‍ മനം നൊന്ത് വൃദ്ധ ആത്മഹത്യ ചെയ്തു. വിളക്കുകാലില്‍ കെട്ടിയിട്ടാണ് എഴുപത് വയസ്സുള്ള വൃദ്ധയെ മര്‍ദ്ദിച്ചത്. ബംഗാളിലെ ദിനാജ്പൂര്‍ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. അയല്‍വാസിയുടെ കൃഷിയിടത്തില്‍ നിന്ന് ഉള്ളി മോഷ്ടിച്ചുവെന്നായിരുന്നു വൃദ്ധക്കെതിരെ ഉയര്‍ന്ന ആരോപണം. എഴുപത് വയസ്സുള്ള മിനാട്ടി മൊണ്ടോള്‍ എന്ന വൃദ്ധയാണ് ആത്മഹത്യ ചെയ്തത്.

ഉള്ളി മോഷ്ടിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്തിലെ ഉപ ഗ്രാമ മുഖ്യനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് വൃദ്ധയെ കംഗാരു കോര്‍ട്ടില്‍ ( പക്ഷപാതപരമായി വിധി പ്രസ്താവിക്കുന്ന നിയമസാധുതയില്ലാത്ത കോടതി) വിചാരണയ്ക്ക് വിധേയയാക്കിയതെന്നും അതിനെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നും ദിനാജ്പൂര്‍ പൊലീസ് സൂപ്രണ്ട് സുമിത് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ അമ്മയെ അടിക്കുകയും കളിയാക്കുകയും കൂടാതെ 14000 രൂപ പിഴയടയ്ക്കാനും ഉപ ഗ്രാമ മുഖ്യന്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെയെല്ലാം നാണക്കേട് മൂലമാണ് അമ്മ ആത്മഹത്യ ചെയ്തതെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും അമ്മയെ അക്രമിച്ചവര്‍ക്ക് തക്കതായി ശിക്ഷ ലഭിക്കണമെന്നും വൃദ്ധയുടെ മകള്‍ ബിനാ റാണി സര്‍ക്കാര്‍ പറഞ്ഞു.

200-250 ഓളം ആളുകള്‍ കൂടിച്ചേര്‍ന്ന പഞ്ചായത്തില്‍ വച്ചാണ് ഇവരെ മര്‍ദ്ദനത്തിന് ഇരയാക്കിയതെന്ന് മരുമകന്‍ സുബ്രതാ സര്‍ക്കാര്‍ പറയുന്നു. താനവിടെ ചെല്ലുമ്പോള്‍ ഭാര്യാമാതാവിനെ ഒരു വിളക്കുകാലില്‍ കെട്ടിയിട്ടിരിക്കുന്നതാണ് കണ്ടതെന്നും അവര്‍ പ്രായാധിക്യമുള്ള സ്ത്രീയാണെന്നും കെട്ടഴിച്ചുവിടാനും അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ ഓടിപ്പോകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് തന്റെ അഭ്യര്‍ത്ഥന നിരസിക്കുകയാണുണ്ടായതെന്നും പിന്നീട് വീട്ടില്‍ കന്നുകാലികളുണ്ടെന്ന് പറഞ്ഞപ്പോള്‍ കെട്ടഴിച്ചുവിട്ടു എന്നും മരുമകന്‍ പറയുന്നു. ഉള്ളി മോഷ്ടിച്ചതായി വൃദ്ധ പിന്നീട് സമ്മതിച്ചുവെന്നും ഇയാള്‍ വ്യക്തമാക്കി. അതിനെ തുടര്‍ന്ന് ഇവരോട് 15000 രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇത്രയും തുക കൊടുക്കാന്‍ സാധിക്കില്ലെന്നും പതിനായിരമാക്കി കുറയ്ക്കാനും പറഞ്ഞപ്പോള്‍ 14000 മതിയെന്ന് ഉപ ഗ്രാമ മുഖ്യന്‍ പറഞ്ഞു. പിഴയടയ്ക്കാന്‍ ഏഴുദിവസത്തെ അവധിയാണ് നല്‍കിയത്. അതിനായി ഒരു ബന്ധുവില്‍ നിന്ന് 7000 രൂപ കടം വാങ്ങുകയും ചെയ്തു. എന്നാല്‍ ഞായറാഴ്ച ഭാര്യാ മാതാവ് ആത്മഹത്യ ചെയ്തുവെന്നും സുബ്രത പറഞ്ഞു.

എന്നാല്‍ പിഴയടക്കാന്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും ഉപ ഗ്രാമ മുഖ്യനായ നാനി ഗോപാല്‍ മൊണ്ടാള്‍ പറയുന്നു. വിളക്കുകാലില്‍ പിടിച്ചു കെട്ടുകയോ മര്‍ദ്ദിക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ വൃദ്ധയാണ്. കുറ്റം സമ്മതിച്ചതിന് ശേഷം പിഴയടയ്ക്കാന്‍ നിര്‍ദ്ദേശിച്ച് വിടുകയായിരുന്നു എന്നും മൊണ്ടാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button