Life Style

കുട്ടികളിലെ പൊള്ളലിനുള്ള മികച്ച പ്രഥമ ശുശ്രൂഷ ശുദ്ധജലം മാത്രം

വാഷിംഗ്ടണ്‍: കുട്ടികള്‍ക്ക് പൊള്ളലേറ്റാല്‍ ഏറ്റവും മികച്ച പ്രാഥമിക ചികിത്സ ശുദ്ധജലമാണെന്ന് പഠനം. പൊള്ളലേറ്റാല്‍ ഏറ്റവും കുറഞ്ഞത് 20 മിനിറ്റുനേരത്തേക്ക് കുട്ടിയുടെ ശരീരത്തിലെ പൊള്ളലേറ്റ ഭാഗത്ത് ജലം ധാരയായി ഒഴിക്കണം. ഈ മുന്‍കരുതല്‍, ചികിത്സ അതിവേഗം ഫലപ്രദമാക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

ഓസ്ട്രേലിയയിലെ വൈദ്യ ശാസ്ത്രമാസികയായ അനല്‍സ് ഓഫ് എമര്‍ജന്‍സി മെഡിസിനിലാണ് ഈ മാസം പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്. കുട്ടികളില്‍ പൊള്ളലേറ്റ ഉടന്‍ ശുദ്ധജലം തുടര്‍ച്ചയായി ഒഴിക്കുന്നതോടെ തൊലി ഉണങ്ങാതിരിക്കുകയും തുടര്‍ ചികിത്സാ സമയത്ത് തൊലിമാറ്റിവക്കല്‍ ഒഴിവാകുകയും ചെയ്യുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
‘ ഒരു കുട്ടിക്ക് പൊള്ളലേറ്റാല്‍ ആദ്യമായി ചെയ്യേണ്ടത് തുടര്‍ച്ചയായി 20 മിനിറ്റ് ശുദ്ധജലം ഒഴിക്കുക എന്നതാണ്. മാത്രമല്ല അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ചികിത്സ ആരംഭിക്കുകയും വേണം’ ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റ് ശിശു ആരോഗ്യ ഗവേഷണ കേന്ദ്രം മേധാവി ബ്രോണ്‍വിന്‍ വ്യക്തമാക്കി. ഇത്തരം പെട്ടന്നുള്ള പ്രാഥമിക ചികിത്സ പൊള്ളലിന്റെ ചികിത്സക്ക് 42 ശതമാനം അധികം ഗുണം ചെയ്യും. മാത്രമല്ല ആശുപത്രിയിലേക്ക് എത്താന്‍ വൈകുന്നതുമൂലമുള്ള അപകടം 36 ശതമാനം കുറക്കുമെന്നും സൂചിപ്പിച്ചു. ശരാശരി രണ്ടുവയസ്സും അതിന് താഴെയുമുള്ള 2495 കുട്ടികളെ ഘട്ടംഘട്ടമായി ചികിത്സിച്ചതിന്റെ ഫലമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ക്വീന്‍സ്ലാന്റ സര്‍വ്വകലാശാല അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button