Latest NewsNewsIndia

ദില്ലി ആര്‍ക്ക് ? എബിപി-സി വോട്ടര്‍ സര്‍വ്വെ ഫലം പറയുന്നത് ഇങ്ങനെ

ദില്ലി: ദില്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എബിപി-സി വോട്ടര്‍ സര്‍വ്വെ ഫലം പുറത്ത്. ആം ആദ്മി പാര്‍ട്ടി വിജയം നേടുമെന്നാണ് സര്‍വ്വെ ഫലം പറയുന്നത്. എഎപി 55 സീറ്റ് വരെ നേടാമെന്നാണ് സര്‍വ്വെ വിലയിരുത്തല്‍. കഴിഞ്ഞ തവണ 70 ല്‍ 67 സീറ്റിലും ജയിച്ച് ഭരണത്തിലേറിയ ആംആദ്മി സര്‍ക്കാര്‍ തുടര്‍ച്ചയായ ഭരണം നേടാനുള്ള ശ്രമത്തിലാണ്. ബിജെപി പ്രചാരണത്തിന്റെ ആദ്യഘട്ടത്തെക്കാള്‍ നില മെച്ചപ്പെടുത്തിയെന്നും സര്‍വ്വെ ഫലം വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് ദില്ലിയില്‍ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെയാണ് സമാപനമാകുക.

ഒട്ടും ആവേശമില്ലാതെ തുടങ്ങിയ ദില്ലി പ്രചാരണം അവസാനിക്കുന്നത് ധ്രുവീകരണത്തിലൂന്നിയുള്ള പ്രസ്താവനകളിലാണ്. ബിജെപി ക്യാമ്പില്‍ ഒരാവേശവും തുടക്കത്തില്‍ ദൃശ്യമല്ലായിരുന്നു. സ്‌കൂളും ആശുപത്രിയും സ്ത്രീകളുടെ ബസ് യാത്രയും ചര്‍ച്ചയായപ്പോള്‍ ബിജെപിക്ക് മറുപടി ഇല്ലായിരുന്നു. ദില്ലിയുടെ തെരുവുകളെ അരവിന്ദ് കെജ്രിവാളിന്റെ റോഡ് ഷോകള്‍ ഇളക്കിമറിച്ചു. ആംആദ്മി പാര്‍ട്ടിയുമായി തുടക്കത്തിലുണ്ടായിരുന്ന വന്‍വ്യത്യാസം ധ്രുവീകരണത്തിലൂന്നിയുള്ള പ്രചാരണത്തിലൂടെ കുറച്ചെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ആം ആദ്മി പാര്‍ട്ടി വീണ്ടും തൂത്തുവാരുമെന്ന വിലയിരുത്തല്‍ പ്രചാരണത്തിന്റെ നിറം തുടക്കത്തില്‍ കെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button