Latest NewsKerala

മസാലദോശ കൊടുത്ത രീതി ശരിയായില്ല , തൃശൂരിൽ ഭാര്യയുടെ കൈ തല്ലിയൊടിച്ചു ഭര്‍ത്താവ്

അലുമിനിയം മുഴക്കോലുകൊണ്ടാണ് ഭര്‍ത്താവ് ഭാര്യയെ ആക്രമിച്ചത്.

തൃശൂര്‍: മസാലദോശ പാത്രത്തില്‍ നല്‍കാത്തതിന്റെ പേരില്‍ മദ്യലഹരിയില്‍ ഭാര്യയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊരട്ടി കാതിക്കുടം സ്വദേശി കണ്ഠരുമഠത്തില്‍ രവിയെ (50) ആണ് അറസ്റ്റു ചെയ്തത്. 31ന് രാത്രിയാണ് സംഭവം.രവി ജോലികഴിഞ്ഞെത്തിയപ്പോള്‍ കൊണ്ടുവന്ന മസാലദോശ കടയില്‍ നിന്ന് പൊതിഞ്ഞുകൊണ്ടുവന്ന പൊതിയില്‍ തന്നെ നല്‍കിയതിനാണ് ഭാര്യ ലത (40)യെ ക്രൂരമായി മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു.

‘ഇതിപ്പോ സംസ്ഥാന ദുരന്തം ഏതാണ് ? പിണറായിയോ കൊറോണയോ ?കൊറോണ ബാധയുള്ള രാജ്യങ്ങള്‍ പോലും ഇത്തരം പ്രഖ്യാപനം നടത്തിയിട്ടില്ല’ – സന്ദീപ് വാര്യര്‍

അലുമിനിയം മുഴക്കോലുകൊണ്ടാണ് ഭര്‍ത്താവ് ഭാര്യയെ ആക്രമിച്ചത്.വലതു കൈ ഒടിയുകയും കൈക്കുഴ തെറ്റുകയും ചെയ്ത ലതയെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ രവി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button