Latest NewsNewsIndia

ബിജെപി മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ സന്തതികള്‍ : മമത ബാനര്‍ജി

ദില്ലി: ബിജെപിയെ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ സന്തതികളെന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിഎഎയും എന്‍പിആറും നിര്‍ബന്ധിതമായി നടപ്പിലാക്കുന്ന ബിജെപി നടപടികള്‍ ദുര്‍മന്ത്രവാദത്തിന് സമമാണെന്നും എങ്ങനെയെങ്കിലും ഇത് അവസാനിപ്പിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. നാദിയ ജില്ലയിലെ റാണാഘട്ടില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.

തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ശിഖണ്ഡി എന്ന് ബിജെപി വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ബിജെപിയെപ്പോലെ ദുശ്ശാസനന്റെ പാര്‍ട്ടിയല്ല തൃണമൂല്‍ കോണ്‍ഗ്രസ് എന്നും മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ സന്തതികളാണ് ബിജെപിയെന്നും മമത വിമര്‍ശിച്ചത്. പൗരത്വ രജിസ്റ്റര്‍ നടപടികള്‍ ഭയന്ന് പശ്ചിമബം?ഗാളില്‍ മുപ്പതിലധികം പേരാണ് മരിച്ചതെന്നും പൗരത്വ നിയമ ഭേദഗതിയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചു വച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button