KeralaLatest NewsNews

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ടി പി സെന്‍കുമാര്‍ നല്‍കിയ കേസ് അവസാനിപ്പിക്കുന്നതായി പൊലീസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ടി പി സെന്‍കുമാര്‍ നല്‍കിയ കേസ് അവസാനിപ്പിക്കുന്നതായി കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കടവില്‍ റഷീദിനെ പ്രസ് ക്ലബ്ബില്‍ വച്ച് അപമാനിച്ചെന്ന് കാട്ടി സെന്‍കുമാറിനെതിരെ കേസ് നല്‍കിയിരുന്നതാണ്. ഇതിന് ബദലായാണ് സെന്‍കുമാര്‍ വസ്തുതാവിരുദ്ധമായ പരാതി നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി ജി സുരേഷ് കുമാറിന്റെയും ഫോണ്‍ വിളികള്‍ പരിശോധിച്ചെന്നും സെന്‍കുമാര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് മുമ്പോ ശേഷമോ ഇരുവരും സംസാരിച്ചിട്ടില്ലെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്ന സെന്‍കുമാറിന്റെ വാദം നിലനില്‍ക്കുന്നതല്ലെന്നും കേസന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു

കേസ് അവസാനിപ്പിച്ചതായി വ്യക്തമാക്കുന്ന നോട്ടീസ് സെന്‍കുമാറിന് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അത് കൈപ്പറ്റാന്‍ തയ്യാറായിട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. സെന്‍കുമാറിന് നല്‍കിയ നോട്ടീസും കേസ് അവസാനിപ്പിച്ച റിപ്പോര്‍ട്ടിനൊപ്പം കോടതിയില്‍ നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button