KeralaLatest NewsNews

സിനിമയുടെ തിരക്കഥ രജിസ്റ്റര്‍ ചെയ്യാനായി അയാൾ കൊച്ചിയിലേക്ക് വണ്ടികയറി; അതിനു ശേഷം ഒരു വിവരവുമില്ല; പൊന്നാങ്ങളയെത്തേടി അലയുന്ന സഹോദരിമാർക്കു വേണ്ടി ഫെയ്സ് ബുക്കിലൂടെ സഹായം അഭ്യര്‍ഥിച്ച്‌ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

തൃശ്ശൂര്‍: രണ്ടുവര്‍ഷം മുമ്പ് കാണാതായ ആങ്ങളയെത്തേടുന്ന സഹോദരിമാര്‍ക്കായി ഫെയ്സ് ബുക്കിലൂടെ സഹായം അഭ്യര്‍ഥിച്ച്‌ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കണ്ണൂര്‍ പാമ്പുരുത്തിയിലാണ് സഹോദരിമാർ താമസിക്കുന്നത്.

”നിങ്ങളില്‍ ആരുടെയെങ്കിലും കണ്‍മുന്നില്‍ ഇപ്പോള്‍ അവന്‍ ഉണ്ടാകാം… ഒന്ന് സഹായിക്കാമോ? എന്ത് അവസ്ഥയിലാണെങ്കിലും സഹോദരിമാര്‍ക്ക് അവനെ വേണം. ഇനി കൈകൂപ്പാന്‍ ബാക്കിയുള്ളത് നിങ്ങള്‍ക്ക് മുന്നില്‍ മാത്രമാണ്. എന്തെങ്കിലും വിവരം കിട്ടുകയാണെങ്കില്‍ അറിയിക്കുക. 0460 2274000 -മയ്യില്‍ പോലീസ് സ്റ്റേഷന്‍. 9150467174, 9567205371 -കുടുംബാംഗങ്ങള്‍…” -സ്പീക്കര്‍ എഴുതുന്നു.

സിനിമയുടെ തിരക്കഥ രജിസ്റ്റര്‍ ചെയ്യാനായി കൊച്ചിയിലേക്ക് വണ്ടികയറി അതിനുേശഷം കാണാതായ നൗഷാദിനെത്തേടി അലയുന്ന സഹോദരിമാരുടെ വാര്‍ത്ത മാതൃഭൂമി ജനുവരി 18-ന് പ്രസിദ്ധപ്പെടുത്തിയിരുന്നു.

ALSO READ: ഡൽഹി തെരഞ്ഞെടുപ്പ്: കെജ്‌രിവാൾ കരുത്തു കാട്ടുമോ? അമിത് ഷായും യോഗി ആദിത്യനാഥും അനുരാഗ് താക്കൂറും തെരുവിലിറങ്ങി ബിജെപിയുടെ അജണ്ടയിലേക്ക് കാര്യങ്ങൾ വഴി തിരിച്ചു; പ്രചാരണത്തിന് നാളെ സമാപനമാകും

ഈ വാര്‍ത്തയില്‍ വന്നിരിക്കുന്ന കാര്യങ്ങളോടെയാണ് സ്പീക്കര്‍ ഫെയ്സ് ബുക്കില്‍ എഴുതിയിരിക്കുന്നത്. നൗഷാദിനെ കണ്ടെത്താന്‍ സഹോദരിമാരെ സഹായിക്കണമെന്ന അഭ്യര്‍ഥനയോടെയുള്ള പോസ്റ്റില്‍ നൗഷാദിന്റെ ചിത്രവും ബന്ധപ്പെടേണ്ട പോലീസ് സ്റ്റേഷന്റെയും ബന്ധുക്കളുടെയും ഫോണ്‍ നമ്പറുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button