KeralaLatest NewsNews

പി ശ്രീരാമകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ആരോഗ്യ നിലയിൽ പുരോഗതി. കോവിഡ് വൈറസ് ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.

Read Also: രാജ്യത്ത് വാക്‌സിൻ ലഭ്യത പ്രശ്‌നമല്ല; ചില സംസ്ഥാനങ്ങളിൽ വാക്‌സിൻ പാഴാക്കി കളയുകയാണെന്ന് ആരോഗ്യ മന്ത്രാലയം

കോവിഡിനെ തുടർന്ന് അദ്ദേഹത്തിന് ബ്രോങ്കോ ന്യുമോണിയയും ബാധിച്ചിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ കാര്യമായ മാറ്റമുണ്ടെന്നും ബുധനാഴ്ച്ച അദ്ദേഹത്തെ മുറിയിലേക്ക് മാറ്റാനാവുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തുന്നത്.

ഏപ്രിൽ 10 നാണ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Read Also: ‘മട്ടൻ ബിരിയാണിയുടെ ബാലപാഠങ്ങൾ’; ഇഞ്ചികൃഷിയുമായി കെ.എം. ഷാജിയെ ട്രോളിയ ബെന്യാമിന് മറുപടിയുമായി ആർ.ശെൽവരാജ്

shortlink

Related Articles

Post Your Comments


Back to top button