Latest NewsNewsIndia

രാജ്യത്ത് വാക്‌സിൻ ലഭ്യത പ്രശ്‌നമല്ല; ചില സംസ്ഥാനങ്ങളിൽ വാക്‌സിൻ പാഴാക്കി കളയുകയാണെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യം വാക്‌സിൻ ക്ഷാമം നേരിടുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് വാക്‌സിൻ ലഭ്യത പ്രശ്‌നമല്ലെന്നും ചില സംസ്ഥാനങ്ങൾ വാക്‌സിൻ പാഴാക്കി കളയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വാക്‌സിനേഷൻ ഡ്രൈവിൽ ലോകത്ത് ഏറ്റവും മുന്നിലാണ് ഇന്ത്യ. എല്ലാ സംസ്ഥാനങ്ങൾക്കും 13.10 കോടി വാക്‌സിൻ നൽകിയിട്ടുണ്ട്. വാക്സിനിൽ ക്ഷാമമുണ്ടെന്ന പരാതിയുമായെത്തിയ മഹാരാഷ്ട്ര അഞ്ച് ലക്ഷം ഡോസ് വാക്സിൻ പാഴാക്കി കളഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാൾ, കേരളം, മിസോറാം തുടങ്ങി സംസ്ഥാനങ്ങളിൽ വാക്സിൻ ഒന്നും തന്നെ പാഴാക്കിയിട്ടില്ല. ഇവിടുത്തെ പാഴാക്കൽ നിരക്ക് പൂജ്യം ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: ആശങ്ക കനക്കുന്നു; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ചില സംസ്ഥാനങ്ങൾ 8 മുതൽ 7 ശതമാനം വരെ വാക്സിൻ പാഴാക്കിക്കളഞ്ഞു. 10.85 കോടിയിലധികം പേർക്ക് രാജ്യത്ത് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെയ്പ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 ലക്ഷത്തിലധികം പേർ വാക്‌സിൻ ഡോസ് സ്വീകരിച്ചു. മഹാരാഷ്ട്രയിലെ സ്ഥിതിഗതികൾ അതീവ രൂക്ഷമാണെന്നും രോഗികളുടെ എണ്ണം ഉയരുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

Read Also: കോവിഡ് വ്യാപനം രൂക്ഷം; വി​ദേ​ശ വാ​ക്സി​നു​ക​ള്‍ക്ക് അ​ടി​യ​ന്ത​ര അ​നു​മ​തി ന​ല്‍​കാ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button