CinemaLatest NewsIndiaNews

നടൻ വിജയ് കസ്റ്റഡിയിൽ ? ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു

ചെന്നൈ : പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. കടലൂരിലെ ഷൂട്ടിങ് സെറ്റിലെത്തിയാണ് താരത്തെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. വിജയിയെ  കസ്റ്റഡിയില്‍ എടുത്തെന്ന അഭ്യൂഹങ്ങളും പുറത്തു വരുന്നു. കു​റ​ച്ച്‌ സം​സാ​രി​ക്കാ​നു​ണ്ടെ​ന്നു പ​റ​ഞ്ഞ് അ​ദ്ദേ​ഹ​ത്തെ, സെ​റ്റി​ല്‍ നി​ന്ന് മാ​റ്റി​യ ശേ​ഷം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തുവെന്നും, ഷൂട്ടിംഗ് ഉദ്യോഗസ്ഥര്‍ നിര്‍ത്തിവച്ചതായും റിപ്പോർട്ടുണ്ട്.

വിജയ് നായകനായ ബിജിലിന്‍റെ നിര്‍മ്മാതാക്കാളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് ഇന്ന് ഇരുപത് ഇടങ്ങളില്‍ ആദായനികുതി നടത്തിയ റെയിഡിന്റെ ഭാഗമായാണ് വിജയിയെ ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. മധുരൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സിനിമ നിര്‍മ്മാതാവ് അന്‍പിന്‍റെ വീട്ടിലും ഇപ്പോള്‍ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌ പുരോഗമിക്കുന്നു. രണ്ട് വര്‍ഷം മുന്‍പ് മെര്‍സല്‍ സിനിമ റിലീസായ സമയത്തും സമാനമായ പരിശോധന ആദായനികുതി വകുപ്പ് നടത്തിയിരുന്നെങ്കിലും ചട്ടവിരുദ്ധമായ ഒന്നും കണ്ടെത്തിയിരുന്നില്ല.

UPDATING

shortlink

Related Articles

Post Your Comments

Related Articles


Back to top button