Latest NewsIndiaInternational

യു എന്നിൽ ഏറ്റവും കൂടുതല്‍ കുടിശ്ശിക ഉണ്ടായിരുന്ന ഇന്ത്യ ഏറെ വർഷങ്ങളായി കടത്തിലായിരുന്നു, എല്ലാ കുടിശ്ശികകളും തീര്‍ത്ത് കടത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി”- കണക്കുകൾ പുറത്ത്

ഇന്ന് മോദിസര്‍ക്കാര്‍ എല്ലാം കുടിശ്ശികകളും തീര്‍ത്ത് രാജ്യത്തെ കടബാധ്യതയില്‍ നിന്ന് മുക്തമാക്കി.

ന്യൂഡല്‍ഹി: യുഎന്നുമായുളള എല്ലാ കുടിശ്ശികകളും തീര്‍ത്ത് കടത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി.  യു.എന്‍ ഇന്ത്യന്‍ പ്രതിനിധി സയിദ് അക്ബറുദ്ദീന്‍ ഇത് ശരിവെച്ചു കൊണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു.  രാജ്യം ഏറെ വർഷങ്ങളായി കടത്തിലായിരുന്നു. എന്നാല്‍ മോദിസര്‍ക്കാര്‍ എല്ലാം കുടിശ്ശികകളും തീര്‍ത്ത് രാജ്യത്തെ കടബാധ്യതയില്‍ നിന്ന് മുക്തമാക്കി.

ഈ ഫെബ്രുവരി മൂന്നു വരെയുള്ള കാലയളവില്‍, 193 അംഗരാജ്യങ്ങളുള്ള ഐക്യ രാഷ്ട്ര സഭയുടെ പ്രവര്‍ത്തന ബജറ്റിലെ വിഹിതം കൃത്യമായി അടച്ചത് ഇന്ത്യയുള്‍പ്പെടെയുള്ള 38 രാജ്യങ്ങള്‍ മാത്രമാണ്. ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ കൃത്യമായി പണമടച്ച ഈ 38 രാജ്യങ്ങളില്‍ പെടുന്നില്ല.

6 വര്‍ഷത്തിനുള്ളില്‍ യു എന്നിലെ എല്ലാ കുടിശ്ശികയും നരേന്ദ്ര മോദി കൊടുത്തു തീര്‍ത്തുവെന്നും സയിദ് അറിയിച്ചു.

 ട്വിറ്ററിലൂടെയാണ് സയിദ് അക്ബറുദ്ദീന്‍ സാമ്പത്തിക ബാധ്യത തീർത്ത കാര്യം നേരത്തെ വെളിപ്പെടുത്തിയത്. അതെ സമയം ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് പുറത്തു വിട്ട കണക്കനുസരിച്ചു ഓരോ രാജ്യത്തിന്റെയും കുടിശ്ശിക തീർത്തിതന്റെ ലിസ്റ്റ് പുറത്തു വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button